ഉത്സവങ്ങളുടെ ഉത്സവം – നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ

0
44

കൗതുകങ്ങളുടെയും വിസ്മയത്തിന്‍റെയും ലോകം തുറക്കുന്ന നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ – ഉത്സവങ്ങളുടെ ഉത്സവമെന്നും, വടക്കു കിഴക്കൻ ഇന്ത്യയുടെ ആഘോഷങ്ങളിലേക്കുള്ള തുടക്കവുമായി അറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ മലയാളികൾ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയമാണ്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ഹോണ്‍ബില്‍ ഉത്സവം കൊണ്ടാടുക.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പ്രത്യേകിച്ച് നാഗാലന്‍ഡിന്റെ ഗോത്രജീവിതത്തെക്കുറിച്ചും അറിയാനും മനസിലാക്കുനുമുള്ള  അവസരമാണ് ഹോണ്‍ബില്‍.   നാഗാലാൻഡിലെ 16 ഗോത്രങ്ങള്‍ ഒന്നുചേരുന്ന ആഘോഷമാണിത്. പരമ്പരാഗത രീതിയിൽ കുടിലുകൾ ഗോത്രവര്‍ഗ്ഗക്കാർ അവരുടെ കുടിലുകൾ ഇവിടെ ഒരുക്കിയിട്ടുണ്ടാവും. അവരുടെ രീതികൾ പരിചയപ്പെടുന്നതിനൊപ്പം കലാവസ്തുക്കൾ വിലകൊടുത്ത് വാങ്ങുവാനും കലാകാരന്മാരെ പരിചയപ്പെടുവാനും അവരുടെ തനി നാടൻ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കാനും അവസരം ഒരുക്കിയിട്ടുണ്ടാവും.  2000 ൽ ആണ് ആദ്യത്തെ ഹോണ്‍ബിൽ ഫെസ്റ്റിവൽ നടന്നത്. നാഗാലാൻഡിന്‍റെ വിനോദസഞ്ചാരവും ഗോത്രസംസ്കാരവും വളർത്താനും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനും വേണ്ടി ആരംഭിച്ചതാണ് ഹോൺബിൽ ഫെസ്റ്റിവൽ.

നാഗാ ഗോത്രങ്ങളുടെ ബഹുമാനത്തിന്‍റെ ചിഹ്നമായ വേഴാമ്പലില്‍ നിന്നാണ് ഹോൺബിൽ ഫെസ്റ്റിവൽ എന്ന പേരു വന്നത്. ഇവിടുത്തെ നാടോടി കഥകളിലും പാരമ്പര്യങ്ങളിലുമെല്ലാം വേഴാമ്പലുകളെ ഒഴിവാക്കി നിർത്താൻ കഴിയില്ല. നാഗാ ഹെറിറ്റേജ് വില്ലേജിലാണ് എല്ലാത്തവണയും ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക. കൊഹിമയിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിൽ കിസാമ എന്ന സ്ഥലത്താണ് നാഗാ ഹെറിറ്റേജ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

നാഗാലാൻഡ് ടൂറിസം, കലാ സാംസ്കാരിക വകുപ്പുകളുടെ നേതൃത്വത്തിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക.
ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കുടിലുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. അവരുടെ കരകൗശലവസ്തുക്കളും വാങ്ങാം. സംസ്ഥാന സര്‍ക്കാറിന്റെ കലാസാംസ്‌കാരിക വിഭാഗം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് കോര്‍ണറിലെത്തിയാല്‍ കലാകാരന്‍മാരുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും. മുളക്, കൈതച്ചക്ക, പന്നിയിറച്ചി എന്നിവയുടെ തീറ്റമത്സരങ്ങള്‍ വേഴാമ്പല്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. മലമുകളിലൂടെയുള്ള ബൈക്കോട്ട മത്സരവും നടക്കാറുണ്ട് സംസ്കാരവും സംഗീതവും രുചികളും കരകൗശവ വസ്തുക്കളും പരിചയപ്പെടാനും ആസ്വദിക്കാനും പറ്റിയ അവസരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here