സ്വന്തം ലുക്കിന്റെ പേരിലും വർണ്ണത്തിന്റെ പേരിലും നിരന്തരം സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ നേരിടുന്നവർക്ക് ശക്തമായ മറുപടിയുമായി സംവിധായകൻ അറ്റ്‌ലി. തമിഴിലും ഹിന്ദിയിലും ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച അദ്ദേഹം, പുതിയ ചിത്രം ‘ബത്ത’യുടെ വിജയസദസ്സിൽ വെച്ചാണ് ബോഡി ഷെയിമിങ്ങിനും വംശീയ അധിക്ഷേപങ്ങൾക്കും എതിരെ തുറന്നടിച്ചത്.
“എന്റെ നിറം കറുപ്പാണ്, എന്നെ വേണമെങ്കിൽ ശരാശരിക്കാരൻ എന്ന് വിളിച്ചോളൂ. ആളുകൾ എന്തും പറഞ്ഞോട്ടെ, എനിക്ക് നാല് സിനിമകളിൽ നായകനാകാൻ അവസരം ലഭിച്ചിട്ടും ഞാൻ അത് വേണ്ടെന്ന് വെച്ചതാണ്. എന്നെ അധിക്ഷേപിക്കുന്നവർക്കുള്ള എന്റെ മറുപടി എന്നും ഞാൻ ചെയ്യുന്ന സിനിമകൾ തന്നെയായിരിക്കും,” അറ്റ്‌ലി പറഞ്ഞു.
മുംബൈയിലെ തുടക്കകാലത്ത് തനിക്ക് താങ്ങായി നിന്ന അനന്ത് അംബാനിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഭാര്യ പ്രിയയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള ട്രോളുകൾക്കും താരം കൃത്യമായ മറുപടി നൽകി. വിമർശനങ്ങൾ ഏതുവന്നാലും തന്റെ അധ്വാനവും വിജയങ്ങളും കൊണ്ട് മറുപടി പറയുന്ന അറ്റ്‌ലിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.









