ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് ട്രാക്കിൽ പുതിയ ചരിത്രം കുറിച്ച് തായ്‌ലൻഡ് താരം പുരിപോൾ ബൂൻസൺ (Puripol Boonson).
നാഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് 100 മീറ്റർ സെമിഫൈനലിൽ വെറും 9.91 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം ഞെട്ടിച്ചത്.
തന്റെ വ്യക്തിഗത മികച്ച സമയം മെച്ചപ്പെടുത്തിയതോടൊപ്പം പുതിയ ദേശീയ റെക്കോർഡും താരം സ്വന്തമാക്കി.
ഈ തകർപ്പൻ പ്രകടനത്തോടെ എക്കാലത്തെയും വേഗതയേറിയ രണ്ടാമത്തെ ഏഷ്യൻ താരമെന്ന റെക്കോർഡും ഫെമി ഒഗുനൊഡെയ്ക്ക് ഒപ്പം പുരിപോൾ പങ്കിട്ടു.
ഒമാന്റെ മലഹാം അൽ ബലൂശി (10.13s), ചൈനയുടെ കെലി സെങ് (10.24s) എന്നിവരെ പിന്നിലാക്കിയാണ് തായ്‌ലൻഡ് താരം ട്രാക്കിൽ പറപറന്നത്.
ഏഷ്യൻ സ്പ്രിന്റ് ചരിത്രത്തിലെ ഏറ്റവും റോവേയേറിയതും വിസ്മയകരവുമായ പ്രകടനങ്ങളിലൊന്നാണിത്!







