ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ തടസ്സങ്ങളില്ലാത്ത സുവർണ്ണ കുതിപ്പ് തുടർന്ന് ഇന്ത്യൻ പെൺപട

0
1

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ തടസ്സങ്ങളില്ലാത്ത സുവർണ്ണ കുതിപ്പ് തുടർന്ന് ഇന്ത്യൻ പെൺപട. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ അയൽക്കാരായ നേപ്പാളിനെ 48-24 എന്ന വൻ സ്കോറിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഈ മിന്നുന്ന വിജയത്തോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിക്കുന്നത്.

​മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു ദേവിയുടെ റെയ്ഡിംഗ് മികവാണ് ഇന്ത്യയ്ക്ക് വൻ ലീഡ് സമ്മാനിച്ചത്. മികച്ച പോയിന്റുകൾ വാരിക്കൂട്ടി എതിരാളികളുടെ പ്രതിരോധ നിരയെ പിടിച്ചുലച്ച സഞ്ജു ദേവിയാണ് മത്സരത്തിലെ പ്രധാന താരം. റെയ്ഡിംഗിലും ടാക്കിളിലും ഒരുപോലെ ആധിപത്യം പുലർത്തിയ ഇന്ത്യൻ നിരയ്ക്ക് മുന്നിൽ നേപ്പാൾ താരങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല.

​ഇറാൻ – ചൈനീസ് തായ്‌പേയ് മത്സരത്തിലെ വിജയികളെയാകും സ്വർണ്ണ മെഡലിനായുള്ള കലാശപ്പോരാട്ടത്തിൽ ഇന്ത്യ നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here