ദില്ലി: ലോകത്തില്‍ കൊവിഡ് രോഗമുക്തി നേടിയവരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിവാര രോഗികളുടെ എണ്ണം കുറഞ്ഞു. പ്രതിവാര പോസ്റ്റിവിറ്റി 6.82% ശതമാനത്തില്‍ എത്തി. നേരത്തെ 7.87 ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച കണക്കാക്കുമ്ബോള്‍ രോഗമുക്തി കൂടി. രോഗികളുടെ എണ്ണം കുറഞ്ഞു. രണ്ടാഴ്ച്ചയായി നിലവില്‍ രോഗികള്‍ പത്തു ലക്ഷത്തില്‍ താഴെയാണ്.
നിലവിലുള്ള രോഗികളില്‍ 77 ശതമാനം പേരും 10 സംസ്ഥാനങ്ങളിലാണ്. രോഗികളുടെ നിലവിലെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. നിലവിലെ രോഗികളില്‍ 50 ശതമാനം ഇവിടെയാണ്. മഹാരാഷ്ട്ര – 27.50 ശതമാനം, കര്‍ണാടക 12.57 ശതമാനം, കേരളം 9.24 ശതമാനം എന്നിങ്ങനെയാണ് കണക്ക്. കേരളത്തില്‍ കേസുകള്‍ ഉയരുകയാണെന്നും കേരളത്തില്‍ കാണുന്നത് പരമാവധി വര്‍ധനയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.