തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് മുമ്ബ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി യാത്ര ചെയ്യാം. ഒപ്പമെത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രത്തിന് അടുത്ത് നില്ക്കാന് അനുവാദം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറികളും മറ്റ് നിര്‍മ്മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കരുത്. സ്വകാര്യ ക്ലിനിക്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിന് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു