കേശവന്‍ ചേട്ടന്റെ അടിമുടി മാറ്റം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കിടിലന്‍ മേക്കോവര്‍.

0
73

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഒരു 55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ ആണ് ട്രെന്റിംഗ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. കേശേവേട്ടനെ കിടിലം മേയ്‌ക്കോവറിലൂടെ സ്‌റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കള്‍.

ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രമേ കേശവേട്ടനെ ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ കേശവേട്ടന്റെ കിടിലം മേയ്‌ക്കോവര്‍ കണ്ട് കേരളക്കരയാകെ അമ്പരപ്പിലായിരിക്കുകയാണ്. മേയ്‌ക്കോവര്‍ ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ കേശവേട്ടന്‍ പറഞ്ഞത് ഒരു ബിഗ് നോ ആയിരുന്നു. പിന്നീട് കുട്ടികളുടെ അഭ്യര്‍ത്ഥനക്ക് മുന്നില്‍ വിശാലഹൃദയനായ കേശവേട്ടന്‍ വഴങ്ങുകയായിരുന്നു.

സംഗതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ജനപ്രതിനിധികടക്കം വീഡിയോ ഷെയര്‍ ചെയ്ത് കേശവേട്ടന്റെ കിടിലന്‍ മേക്കോവറിനെ പ്രശംസിച്ചു. മേക്കോവര്‍ ഹിറ്റായെങ്കിലും എപ്പോഴുമൊന്നും ഇങ്ങനെ ടിപ്പ് ടോപ്പില്‍ നടക്കാനാകില്ലെന്നാണ് കേശവേട്ടന്‍ പറയുന്നത്. വൈറല്‍ താരത്തെ അങ്ങനെ കൈവിടില്ലെന്ന് യുവാക്കളും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here