കോഴിക്കോട് കോർപ്പറേഷൻ കൊള്ള സംഘത്തിൻ്റെ കൈയിൽ…..
കോഴിക്കോട് കോർപ്പറേഷൻ സിറ്റി സൈക്കിൾ പ്രോജക്ട് തട്ടിപ്പിൻ്റെ വിശദാംശങ്ങൾ….
പദ്ധതി തുക 1.75 കോടി രൂപ.
ഒരു വാർഡിൽ 20 സൈക്കിൾ എണ്ണത്തിൽ 10 വാർഡിലേക്ക് സൈക്കിൾ ഒന്നിന് 7500 രൂപ വച്ച് 200 സൈക്കിൾ വാങ്ങിയത് 2023-24 കാലയളവിൽ..
10 വാർഡിലും സൈക്കിൾ ഷെഡ് നിർമിക്കാൻ ഷെഡ് ഒന്നിന് 2.5 ലക്ഷം രൂപ വീതം.
പദ്ധതി തുടങ്ങിയുമില്ല(ഒന്നുരണ്ടിടത് തുടങ്ങി ഉടൻ പൂട്ടി).
നിലവിൽ പകുതി സൈക്കിളുകൾ ഷെഡിൽ കാണാനില്ല.
ഒരു ഷെഡിൽ ബാക്കിയുള്ളത്: 1
മറ്റൊന്നിൽ:9
മൂന്നാമത്തെ ഷെഡിൽ തുരുമ്പെടുത്ത 15 എണ്ണം ബാക്കി.
ഇനി ചോദ്യം..
Hercules,Hero,BSA ഉൾപ്പെടെയുള്ള സൈക്കിൾ ഇവിടെ കിട്ടുമ്പോൾ അന്യസംസ്ഥാനത്ത് നിന്ന് കമ്പനി പോലും ഇല്ലാത്ത സൈക്കിൾ വാങ്ങിയത് ആരുടെ നിർബന്ധത്തിന്?
1.75 കോടി മുടക്കി എന്ന് പറയുമ്പോൾ ഇതുവരെ ഒരു രൂപ വരുമാനം കോർപ്പറേഷന് ലഭിച്ചോ?
200 സൈക്കിൾ,10 ഷെഡ് (മുഴുവനും നിർമിച്ചില്ല)എന്നിവയ്ക്ക് ആകെ എന്ത് ചിലവായി?
ആരാണ് നിലവാരം സൈക്കിൾ സപ്ലൈ ചെയ്തത് ?
ഷെഡ് നിർമ്മാണത്തിൻ്റെ എസ്റ്റിമേറ്റ്, പേയ്മെൻ്റ് വിവരങ്ങൾ?
പൊതുഖജനവിന് കോടികൾ നഷ്ടമുണ്ടാക്കിയ ഈ പദ്ധതി നിർദേശിച്ചവരും നടപ്പാക്കേണ്ടവരും ആരായിരുന്നു?
സൈക്കിൾ കസ്റ്റഡി ചുമതല ആർക്കായിരുന്നു?
മോഷണം പോയതോ അതോ ഭരണത്തിലിരിക്കുന്നവരുടെ അറിവോടെ അടിച്ചുമാറ്റിയതോ?
ഇതിനെല്ലാം ജനങ്ങളുടെ മുന്നിൽ ഉത്തരം പറയിപ്പിക്കും..







