പ്രേമലു’വിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംഗീത് പ്രതാപിന്റെ വാക്കുകൾ

0
2

സിനിമയിൽ പെട്ടെന്നൊരു നാൾ വിപ്ലവം സൃഷ്ടിച്ചവർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന പലരുടെയും ഭൂതകാലം പരിശോധിച്ചാൽ അതിന് പിന്നിൽ വലിയൊരു അധ്വാനത്തിന്റെ കഥ കാണാം. ‘പ്രേമലു’വിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംഗീത് പ്രതാപിന്റെ കാര്യവും വ്യത്യസ്തമല്ല!

കാർത്തിക് സൂര്യയുടെ പോഡ്‌കാസ്റ്റിൽ സംഗീത് തന്റെ ആദ്യകാല വരുമാനത്തെക്കുറിച്ചും ജോലികളെക്കുറിച്ചും സംസാരിക്കുന്നത് കേട്ടപ്പോൾ വലിയൊരു ബഹുമാനം തോന്നുന്നു. കോളേജ് കാലത്ത് വൈകുന്നേരങ്ങളിൽ ഗ്രാഫിക് ഡിസൈനറായി പോയി കിട്ടിയ 2000 രൂപ സാലറിയും, പിന്നീട് ആനിമേഷന് ലഭിച്ച 3000 രൂപയുമൊക്കെയാണ് തന്റെ തുടക്കമെന്ന് താരം ഓർത്തെടുക്കുന്നു.

പണത്തിന് വലിയ അത്യാവശ്യം വന്നപ്പോൾ മരണം വരെ എഡിറ്റ് ചെയ്യേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മരണം ഷൂട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതൊന്നും അറിയില്ലെന്നും, കിട്ടുന്ന വർക്കുകൾ കൃത്യമായി ചെയ്തു കൊടുക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യമെന്നും സംഗീത് പറയുമ്പോൾ, ഏതൊരു സാധാരണക്കാരന്റെയും അതിജീവനത്തിനായുള്ള പോരാട്ടം അല്ലേഇതൊക്ക?

ഈ പഴയ നാളുകളെ യാതൊരു മടിയുമില്ലാതെ തുറന്നുപറയാൻ കാണിച്ച ആ ലാളിത്യമാണ് സംഗീത് പ്രതാപ് എന്ന കലാകാരനെ വേറിട്ടുനിർത്തുന്നത്. സിനിമ ആഗ്രഹിക്കുന്ന ഏതൊരു തുടക്കക്കാരനും വലിയൊരു ഉർജ്ജമാവട്ടെ ഈ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here