ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക്സ് പാത്ത്-ലാബ്സിന്റെ 59-ാമത് ശാഖ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിചരണ രംഗത്ത് ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്.
ആധുനിക സൗകര്യങ്ങളും, കൃത്യതയാർന്ന പരിശോധനാ സംവിധാനങ്ങളും ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഈ മുന്നേറ്റം ആരോഗ്യരംഗത്തെ കേരളത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകട്ടെ.
സംരംഭകത്വത്തിനും, നിക്ഷേപങ്ങൾക്കും, തൊഴിലവസരങ്ങൾക്കും മികച്ച അവസരങ്ങൾ സൃഷ്ടിച്ച് വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.








