ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം കോര്‍ട്നി വാല്‍ഷിനെ വിന്‍ഡീസ് വനിത ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2022 അവസാനം വരെ വനിതാ ടീമിന്റെ തയ്യാറെടുപ്പിനും വികസനത്തിനും നേതൃത്വം നല്‍കും. 132 മത്സരങ്ങളില്‍ നിന്ന് 519 വിക്കറ്റുകളുമായി ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി വിക്കറ്റ് നേടുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് വാള്‍ഷ്.ഏകദിനത്തില്‍ 227 വിക്കറ്റും നേടിയിട്ടുണ്ട്. 2010 ല്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി.
വാള്‍ഷ് മുമ്ബ് ബംഗ്ലാദേശ് പുരുഷ ടീമില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരായ പരമ്ബരയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, അവരുടെ 2020 ഐസിസി വനിതാ ടി 20 ലോകകപ്പ് പ്രചാരണത്തിലും അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷം ഇടക്കാല ഹെഡ് കോച്ചായി നിയമിതനായ ഗസ് ലോജിയില്‍ നിന്ന് വാല്‍ഷ് ഈ ചുമതല ഏറ്റെടുക്കും. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ജിമ്മി ആഡംസ് ഈ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും അടുത്ത രണ്ട് വര്‍ഷത്തേക്ക് വാല്‍ഷിന്റെ പങ്ക് വിശദീകരിക്കുകയും ചെയ്തു.