മഴ കാരണം മാറ്റിവച്ച പരീക്ഷകള്‍ ഉടനുണ്ടാകും; തീയതി പുറത്തുവിട്ട് പിഎസ്‌സി

0
4

തിരുവനന്തപുരം: കാലവര്‍ഷം കടുത്തതോടെ മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ നവംബര്‍ ആദ്യം നടത്തും. ഓഗസ്റ്റ് 4,5,6,10 ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ഒഎംആര്‍ പരീക്ഷകളാണ് യഥാക്രമം നവംബര്‍ 3,4,5,6 ദിവസങ്ങളില്‍ നടത്തുക. പ്രിസൺസ് ആൻഡ്‌ കറക്ഷണൽ സർവീസസിൽ അസിസ്റ്റന്‍റ് ജയിലർ ഗ്രേഡ് 1 സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ തസ്‌തികകളിലേക്ക് സെപ്‌റ്റംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നവംബർ 11-ലേക്കും സെപ്‌റ്റംബർ 28-ലെ എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്‌ടർ (ട്രെയിനി) തസ്‌തികയിലേക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേക്കും മാറ്റി. സെപ്‌റ്റംബർ 12ന് നടത്താനിരുന്ന ആരോഗ്യവകുപ്പിൽ ട്രീറ്റ്‌മെന്‍റ് ഓർഗനൈസർ ഗ്രേഡ് 2 തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ സമയം രാവിലെ 10.30 മുതൽ 12.20 വരെയായി പുനഃക്രമീകരിക്കുകയും ചെയ്‌തു.

മാറ്റിയ പരീക്ഷ: പൊതു വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) തസ്‌തികകളിലേക്ക് ഇന്നലെ നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിരുന്നു. ഓണ്‍ലൈനായി നടത്താനിരുന്ന പരീക്ഷ ചില സാങ്കേതിക കാരണങ്ങളലാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

അഭിമുഖം തീയതികളറിയാം: കാസർകോട്‌ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) തസ്‌തികകളിലേക്കുള്ള അഭിമുഖം ഇന്നാണ് നടക്കുന്നത്. അതേസമയം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) തസ്‌തികയിലേക്കും ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ് 2 തസ്‌തികയിലേക്കുമുള്ള അഭിമുഖം നാളെ (ഓഗസ്റ്റ് 21) പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് നടത്തും.

കണ്ണൂരിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) പട്ടികവർഗം) തസ്‌തികയിലേക്ക് 20നും പാർട്ട്ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) തസ്‌തികയിലേക്ക് 21നും പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് അഭിമുഖം നടക്കും.

തിരുവനന്തപുരം ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്‌) (മലയാളം മാധ്യമം) തസ്‌തികയിലേക്കുള്ള അഭിമുഖം ഇന്നാണ്. തൃശൂർ ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) തസ്‌തികയിലേക്ക് 21ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ വച്ച് അഭിമുഖം നടത്തും. ഫാക്‌ടറീസ് ആൻഡ്‌ ബോയിലേഴ്‌ വകുപ്പിൽ കെമിക്കൽ ഇൻസ്പെക്‌ടർ/ടെക്‌നിക്കൽ അസിസ്റ്റന്‍റ് (കെമിക്കൽ) (312/2025 എൽസി/എഐ) തസ്‌തികയിലേക്ക് 21ന് പിഎസ്‌സി ആസ്ഥാന ഓഫിസിൽ വച്ച് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്‍റ്, ഹാർബർ എഞ്ചിനീയറിങ്‌ വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) എന്നീ തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പിഎസ്‌സി ഉടന്‍ പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here