പിഎസ്‌സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു,പുതിയ സംവിധാനം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം: ശ്രീ പി കെ കൃഷ്ണദാസ്

0
19
പിഎസ്‌സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. അതിനാൽ പിഎസ്‌സി പിരിച്ചുവിട്ട് പുതിയ സംവിധാനം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം.
ഇന്ത്യയിൽ മൊത്തം നിയമനം നടത്തുന്ന യുപിഎസ്‌സിയിൽ ആകെ ഒൻപത് പേരാണ് അംഗങ്ങൾ. എന്നാൽ, മൂന്ന് കോടി നാൽപ്പത് ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ പിഎസ്‌സി അംഗങ്ങളുടെ എണ്ണം പതിനാറാണ്.
എന്തിനുവേണ്ടിയാണ് 16 പേർ? ഇവർക്ക് ശമ്പളം, ബത്ത, താമസം, വാഹനം എന്നിവക്ക് കോടികളാണ് ഒരു വർഷം ചെലവഴിക്കുന്നത്. പിഎസ്‌സിയുടെ ഘടന പോലും തട്ടിപ്പാണെന്ന് ചുരുക്കം.
പിഎസ്‌സി പരീക്ഷയും മൂല്യനിർണ്ണയവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും അതേപോലെതന്നെ നിയമനവും 100% കുറ്റമറ്റതാകണം.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം

LEAVE A REPLY

Please enter your comment!
Please enter your name here