തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദുരന്തബാധിതരെ നേരിട്ട് കാണാനും അവിടുത്തെ സാഹചര്യം വിലയിരുത്താനുമാണ് അദ്ദേഹം എത്തിയത്.
നിർമ്മാണ മേഖലയിലും പടക്ക നിർമ്മാണ ശാലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും ദുരന്തബാധിത കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








