സോളാർ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് പിഴയും 6 വർഷം തടവുശിക്ഷയും

0
101

തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറും വര്‍ഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചു. സോളാര്‍ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

 

2012ലെ കേസില്‍ ഒരു വര്‍ഷം മുന്‍പ് വിചാരണ പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ബിജു രാധകൃഷ്‌ണന്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ ഇതിനോടകം നാലു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞത് കാരണം ഈ കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ശിക്ഷാ ഇളവ് നല്‍കി.

സോളാര്‍ വിതരണ കമ്ബനിയില്‍ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ എറണാകുളത്തെ ഒരു കമ്ബ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്‌ത കേസ്.ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസില്‍ മാപ്പുസാക്ഷി ആക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here