മഴ ശക്തമാകുന്നു; വയനാട്ടിലെ വിവിധ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

0
4

കൽപ്പറ്റ: മഴ ശക്തമായതിനെത്തുടർന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മഴ ശക്തമായതിനാൽ മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡിലെ സ്കൂളുകൾക്കാണ് ഇന്ന് (ജൂലൈ 29) ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അവധി പ്രഖ്യാപിച്ചത്.

ജില്ലയിൽ യെല്ലോ അലേർട്ടാണെങ്കിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് രാവിലെ കളക്ടർ അവധി നൽകിയത്. വിദ്യാർഥികൾ സ്കൂളിൽ പോകാൻ തയ്യാറെടുക്കവെയാണ് അഞ്ച് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ടുള്ള അറിയിപ്പ് പുറത്തുവരുന്നത്.



അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here