എത്രവട്ടം ആവർത്തിച്ചാലും വ്യാജ വാർത്തകൾ സത്യമാകില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചില മലയാള മാധ്യമങ്ങൾ ബി.ജെ.പിയുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധവും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ നൽകിവരികയാണ്.
വാർത്തകളുടെ സത്യവസ്ഥ പരിശോധിക്കുക എന്നതാണ് ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം. നിർഭാഗ്യവശാൽ ഇവിടെ അതുപോലും ഉണ്ടായില്ല.
വാർത്ത നൽകുന്നതിന് മുൻപ് ബി.ജെ.പി മീഡിയ ടീമുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്താൻ ഒരു മാധ്യമവും തയ്യാറായിട്ടില്ല. ഇതല്ല ശരിയായ മാധ്യമധർമ്മം.
സത്യസന്ധവും വസ്തുതാപരവുമായ വാർത്തകൾക്ക് പകരമാകാൻ ഊഹാപോഹങ്ങൾക്കും ഭാവനകൾക്കും കഴിയില്ല.
ബി.ജെ.പി നേതൃത്വവും പ്രവർത്തകരും എന്നും ഒറ്റക്കെട്ടാണ്. ജനങ്ങളെ സേവിക്കുന്നതിലും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലുമാണ് ഞങ്ങളുടെ പൂർണ്ണ ശ്രദ്ധ.








