എൻഡിഎ സർക്കാർ യുവാക്കളുടെ ഭാവിയെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് പൂർണമായി തയ്യാറാണ്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാനും തയ്യാറാണ്. എന്നാൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷവും ചർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. കാരണം, പാർലമെന്റിൽ ചർച്ചയ്ക്ക് വന്നാൽ അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുമെന്ന് അവർക്കറിയാം.
ഞങ്ങൾ അവരെ പരസ്യമായി വെല്ലുവിളിക്കുന്നു. വരൂ, പാർലമെന്റിൽ വിദ്യാർത്ഥികൾ, യുവാക്കൾ, നീറ്റ് (NEET) ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ച നടത്താം.
പക്ഷേ, രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടരും ഒരിക്കലും ചർച്ചയ്ക്ക് മുന്നോട്ട് വരില്ലെന്ന് എനിക്ക് അറിയാം. കാരണം, യുവാക്കളെ പ്രകോപിപ്പിക്കുകയെന്നതാണ് അവരുടെ രാഷ്ട്രീയ ചരിത്രം.
എൻഡിഎ സർക്കാർ യുവാക്കളുടെ ഭാവിക്ക് ഇന്ന് ശരിയായ ദിശയാണ് നൽകിയത്. ഇന്നത്തെ യുവാക്കൾ സ്റ്റാർട്ടപ്പുകളും യൂണികോണുകളും സൃഷ്ടിച്ച് ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നവരായാണ് അറിയപ്പെടുന്നത്.
പ്രതിപക്ഷം യുവാക്കളെ വെറും കല്ലെറിയുന്നവരായി മാത്രമാണ് കാണുന്നത്. എന്നാൽ എൻഡിഎ സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പൂർണ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്.
— ശ്രീ നിതിൻ നവീൻ






