ഓൺലൈൻ മാദ്ധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി

0
26
ഓൺലൈൻ മാദ്ധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ നിയമം വേണമെന്നും മൈക്കും മൊബൈൽ ഫോണുമായി നടക്കുന്നവരെയെല്ലാം മാദ്ധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് മാധ്യമസ്വാതന്ത്ര്യം. അത് നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിനോ പൊതുസമാധാനത്തിന് ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൊബൈലും മൈക്കുമായി നടക്കുന്നവർക്ക് പരിശീലനമോ ധാർമിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ല. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചു.മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്വവും ധാർമിക മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന നിയമചട്ടക്കൂട് കൊണ്ടുവരുന്നത് നിയമനിർമാണ സഭ പരിഗണിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ജൂലൈ 16-ന് പുറപ്പെടുവിച്ച ഒമ്പത് പേജുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഗിരീഷ് കത്‌പാലിയ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തിയത്. അനധികൃതമായി നിർമിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെ കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബർമാർക്കെതിരെ ആൾക്കൂട്ടാക്രമണം ഉണ്ടായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here