കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വഴിത്തിരിവ്. കുറ്റസമ്മതം നടത്താന്‍ ഒരുക്കമാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയോട് ആവശ്യപ്പെട്ടത്.എന്‍ ഐ എ കോടതിയില്‍ ആണ് അപേക്ഷ നല്‍കിയത്.
എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസില്‍ തെളിവാകും എന്നും സന്ദീപ് നായര്‍ പറഞ്ഞു. മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കും എന്ന് പറയാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു.