കേരളത്തിന്റെ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ;

0
1

തിരുവനന്തപുരം: ന്യൂഡല്‍ഹിയിൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾ നേടിയെടുക്കാൻ കേരളത്തിന്റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എം പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലശ്ശേരി-മൈസൂർ പാത മുതൽ സതേൺ കേരള ഇക്കണോമിക് കോറിഡോർ വരെയുള്ള നിരവധി പദ്ധതികളെക്കുറിച്ചും, അത് നടപ്പാക്കാൻ പ്രയത്നിക്കേണ്ടതിനെ കുറിച്ചും വിഡി സതീശൻ വിശദമായി സംസാരിച്ചു.

രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. കേരളത്തെ ഇന്റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്‌വേ ആക്കി മാറ്റുന്നതിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സതേൺ കേരള ഇക്കണോമിക് കോറിഡോർ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി), വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രഖ്യാപിത പദ്ധതികൾക്ക് കേന്ദ്രസഹായം ആവശ്യമാണ്.

റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അങ്കമാലി-ശബരി റെയിൽവേ , കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽവേ പാത , തലശ്ശേരി-മൈസൂർ , നിലമ്പൂർ-നഞ്ചൻകോട് തുടങ്ങിയ പദ്ധതികളും ദേശീയപാതാ വികസനം എന്നിവയും അജണ്ടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ട്രാറ്റജിക് പോർട്ട് റെയിൽ ആൻഡ് ഹൈവേ കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് മാരിടൈം ലോജിസ്റ്റിക്‌സ് ആൻഡ് എയർപോർട്ട് കാർഗോ ഇക്കോസിസ്റ്റം, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻറ് ഏവിയേഷൻ കപ്പാസിറ്റി, ഫിഷറീസ് എക്‌സ്‌പോർട്‌സ്, ഗ്രീൻ മാരിടൈം ഫ്യൂവൽ ആൻഡ് ബങ്കറിങ് എക്കോസിസ്റ്റം, എയർപോർട്ട് മൾട്ടി മോഡൽ ഇന്റഗ്രേഷൻ തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപ പിന്തുണ ആവശ്യമാണ്. കേന്ദ്ര പദ്ധതികളുടെ സ്റ്റേറ്റ് ഷെയർ വെച്ചുകൊണ്ടുള്ള പ്രോജക്ടുകളും കൂടുതൽ കേന്ദ്രസഹായവും നമുക്ക് ലഭിക്കേണ്ടതുണ്ടെന്ന് വിഡി സതീശൻ വിശദീകരിച്ചു.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം എൻഎച്ച് ആക്കി മെയിന്റെയിൻ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി ഹൈവേക്ക് വേണ്ടി ഒരു സ്‌പെഷ്യൽ സർവേ ടീമിനെ നിയോഗിക്കും. അങ്കമാലി-ശബരി റെയിലിനായി എസ്ജിഎസ്റ്റി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലാണ്, താമസം കൂടാതെ തന്നെ കൂടിയാലോചന നടത്തി ഇതിൽ ക്ലിയറൻസ് കൊടുക്കും. കർണാടക ഗവൺമെന്റുമായി സംസാരിക്കേണ്ട രാത്രികാല യാത്രാ നിരോധനം, തലശ്ശേരി-മൈസൂർ റെയിൽ പാത, കാഞ്ഞങ്ങാട് പാത ഉൾപ്പെടെയുള്ള 50:50 റോഡ് പദ്ധതികൾ, ബൈരക്കുപ്പ ബ്രിഡ്ജ് വിഷയം എന്നിവയ്ക്കായി കർണാടക മുഖ്യമന്ത്രിയുമായി ഉടൻതന്നെ യോഗം ചേരും. ഇതിൽ വയനാട്, കാസർഗോഡ് എംപിമാരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here