പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. ലോക 83-ാം റാങ്കുകാരന് ബെലാറസിന്റെ ഇഗോര്‍ ജെറാസിമോവിനെ 6-4,6-4,6-2നാണ് നദാല്‍ മറികടന്നത്.
യുഎസ് ഓപ്പണ്‍ ജേതാവായ ഓസ്ട്രിയയുടെ ഡൊമിനിക് തീമും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ 6-4, 6-3, 6-3ന് കീഴടക്കിയാണ് തീം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
അതേസമയം, വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. നാട്ടുകാരിയായ ക്രിസ്റ്റില്‍ അഹ്നയെ 7-6 (7-2), 6-0നാണ് സെറീന കീഴടക്കിയത്.പെട്ര ക്വിറ്റോവ, കികി ബെര്‍ട്ടെന്‍സ്, സാറ ഇറാനി തുടങ്ങിയവരും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.