തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും

0
1
തിരുവനന്തപുരം മേയര്‍ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയർ ഒ സദാശിവനും സർവകക്ഷി സംഘവും. മന്ത്രിമാരെ ഉൾപ്പെടെ കാണാനായി തിരുവനന്തപുരത്തെത്തിയ കോഴിക്കോട് കോർപറേഷന്‍ സർവകക്ഷി സംഘമാണ് തിരുവനന്തപുരം മേയറെ കണ്ടത്. തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും മേയർ വി വി രാജേഷിനെതിരെ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയാണ് സന്ദർശനം.
തിരുവനന്തപുരം മേയർ വി വി രാജേഷ് കോഴിക്കോട് മേയർ ഒ സദാശിവനെ ഷാളണയിച്ച് സ്വീകരിച്ചു. ലീഗ് അംഗവും കോഴിക്കോട്ടെ പ്രതിപക്ഷ കക്ഷിനേതാവുമായ ഷമീല്‍ തങ്ങളടക്കം യുഡിഎഫ് അംഗങ്ങളും മേയർക്കൊപ്പമുണ്ടായിരുന്നു. തിരുവന്തപുരത്തെത്തിയപ്പോഴത്തെ സൗഹൃദ സന്ദർശനം മാത്രമാണെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here