മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി

0
3

സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡ് ഉടമകൾക്ക് തലയെണ്ണി വിഹിതം നൽകുന്നത് പരിഗണയിലാണെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡ് ഉടമകളുടെ മാനദണ്ഡത്തിൽ മാറ്റം കൊണ്ട് വരും. മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം നൽകുന്നത് പരിഗണയിലാണെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡ് ഉടമകൾക്ക് തലയെണ്ണി വിഹിതം നൽകുന്നത് പരിഗണയിലാണെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. സംസ്ഥാനത്ത് 24 മണിക്കൂർ സമയവും പ്രവർത്തിക്കുന്ന സപ്ലൈകോ കോൺവെയിങ് സ്റ്റോറുകൾ നടപ്പാക്കും. സംസ്ഥാനത്ത് സപ്ലൈകോ മെഡിക്കൽ ഷോപ്പുകൾ കൂടുതൽ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡുകാരുടെ മാനദണ്ഡത്തിൽ മാറ്റം കൊണ്ട് വരും. മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം നൽകുന്നത് പരിഗണയിലാണ്. യഥാർഥ തൂക്കത്തിൽ ഭക്ഷ്യധന്യാ വിതരണം നടത്തും. അതിനൊപ്പം സംസ്ഥാനത്തെ സപ്ലൈകോ നെല്ല് സംഭരണതിന് കൃത്യമായ സ്ഥിരം സംവിധാനം ഉണ്ടാക്കും. ഇതിലൂടെ കർഷകർക്ക് കൃത്യമായ തൂക്കം ലഭിക്കും. ഇ – പോസ് മെഷീനെ വെയിങ് സ്കെയിൽ സിസ്റ്റത്തില്‍ കൊണ്ട് വരുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

ഷോപ്പുകളുടെ നവീകരണവും ശബരി ഉത്പന്നങ്ങളുടെ വിപുലീകരണവും സർക്കാർ ലക്ഷ്യം വെക്കുന്നുണ്ട്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കും. നെല്ല് കൊയ്ത് പാടത്ത് ഇടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകും. ഇക്കാര്യത്തിൽ കൃഷി ഡിപ്പാർട്ടുമെൻ്റുമായി കൂടിയാലോചന നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന മാവേലി കോൺവെയിങ് സ്റ്റോറുകൾ നടപ്പാക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. അർഹതപ്പെട്ട എല്ലാവർക്കും മുൻഗണന കാർഡുകൾ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. അതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. മുൻഗണന കാർഡുകൾ നൽകുന്നതിലെ മാനദണ്ഡം മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

ഉന്നതികളിലേക്ക് റേഷൻ വിഹിതം എത്തിക്കുന്നത് ആവശ്യമായി നിലനിൽക്കുന്നു. പലയിടത്തേക്കും എത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ മൊബൈൽ റേഷൻ സിസ്റ്റം കൊണ്ടുവരാനുള്ള നടപടികളിലേക്ക് വരാൻ ആഗ്രഹിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

നെല്ല് സംഭരിക്കുന്നതിലും പണം നൽകുന്നതിലുമുള്ള കാലതാമസ്സം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കും. വരാൻ പോകുന്ന മാസങ്ങളിൽ കൃത്യമായ നെല്ല് സംഭരണം നടത്തും. നെല്ലിൻ്റെ വില കർഷകരുടെ അക്കൗണ്ടിലേക്ക് കൃത്യമായി എത്തിക്കുകയുമാണ് സർക്കാർ ലക്ഷ്യം. സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാനും സപ്ലൈകോ കേന്ദ്രീകൃതമായി മില്ലുകൾ ആരംഭിക്കാനും, ഇതിനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കാനും നടപടിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here