തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാലയായ ഷോപ്പിയാനിലെ ജാമിയ സിറാജ് ഉൾ ഉലൂം യു.എ.പി.എ (UAPA) നിയമപ്രകാരം ജമ്മു കശ്മീർ ഭരണകൂടം പൂട്ടി സീൽ ചെയ്തിരിക്കുന്നു
ഷോപ്പിയാനിലും ശ്രീനഗറിലും എൻ.ഐ.എ റെയ്ഡ്; നിരോധിച്ച ദാറുൽ ഉലൂം സിറാജുൽ ഉലൂമിലും മുൻ ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വീട്ടിലും തിരച്ചിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ, ശ്രീനഗർ ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ മാസം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച ദാറുൽ ഉലൂം സിറാജുൽ ഉലൂം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടന്നത്.
ഷോപ്പിയാനിലെ ഇമാം സാഹിബ് മേഖലയിലുള്ള ദാറുൽ ഉലൂം സിറാജുൽ ഉലൂമിൽ പുലർച്ചെയോടെയാണ് എൻ.ഐ.എ സംഘം എത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മതപഠനവും പൊതുവിദ്യാഭ്യാസവും നൽകുന്ന സ്ഥാപനമാണിത്.
ഇതിന് സമാന്തരമായി, നിരോധിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ മുൻ മേധാവി ഷഹ്‌സാദ ഔറംഗസേബിന്റെ ഷോപ്പിയാൻ മോലു ചിത്രഗാമിലെ വസതിയിലും എൻ.ഐ.എ സംഘം തിരച്ചിൽ നടത്തി. ശ്രീനഗറിലെ ലാൽ ബസാർ മേഖലയിലുള്ള പെൺകുട്ടികളുടെ മതപഠനശാലയായ ജാമിയത്തുൽ ബനാത്തിലും കേന്ദ്ര ഏജൻസി പരിശോധന നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






