നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന്

0
30

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്.രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട.

കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. എൻസിപി അജിത് പവാർ പക്ഷത്തിൽ നിന്ന് സുപ്രിയ സുലെ പങ്കെടുക്കുമെന്ന് കഴിഞ്ഞ രാത്രിയോടെ അറിയിച്ചു. ശിവസേന ഉദ്ധവ് പക്ഷത്തിൻ്റെ രാജ്യസഭ എംപി സഞ്ജയ് റൗത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുക്കും. പാർട്ടികൾക്കിടയിലെ തർക്കവും ആഭ്യന്ത്ര പ്രശ്നങ്ങളും പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ ലോകം യോഗത്തിൽ നിന്ന് ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here