ഒരിക്കൽ പ്രമേഹം വന്നാൽ പിന്നെ അത് മാറില്ല; ഈ 5 തെറ്റിദ്ധാരണകൾ നിങ്ങൾക്കുമുണ്ടോ?

0
2

ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. എന്നാൽ ഇതിനെക്കുറിച്ച് ഒട്ടനവധി തെറ്റായ ധാരണകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കർ തന്റെ ‘ഈറ്റിങ് ഇൻ ദി ഏജ് ഓഫ് ഡയറ്റിങ്’ എന്ന ഓഡിയോ ബുക്കിലൂടെ ഇത്തരം ചില പ്രധാന അബദ്ധധാരണകളെ തിരുത്തുകയും ശരിയായ ആരോഗ്യശീലങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം.

 

 പ്രമേഹരോഗികൾ ആപ്പിൾ കഴിക്കാം, പക്ഷേ ഏത്തപ്പഴം ഒഴിവാക്കണം

യാഥാർത്ഥ്യം: പലരും വിചാരിക്കുന്നത് ഏത്തപ്പഴം കഴിച്ചാൽ ഷുഗർ കൂടുമെന്നാണ്. എന്നാൽ എല്ലാ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് പ്രകൃതിദത്തമായ പഞ്ചസാരയാണ് (ഫ്രക്ടോസ്). ഇതിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പോലും പ്രമേഹരോഗികൾക്ക് ഏത്തപ്പഴം കഴിക്കാൻ അനുവാദം നൽകുന്നുണ്ട്. പഴം കഴിക്കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മിനറലുകൾ രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.

ചായയിൽ പഞ്ചസാര ഒഴിവാക്കാം, പകരം മാരി ബിസ്കറ്റോ ഡൈജസ്റ്റീവ് ബിസ്കറ്റോ കഴിക്കാം

യാഥാർത്ഥ്യം: ചായയിലോ കാപ്പിയിലോ നിങ്ങൾ ചേർക്കുന്ന ഒന്നോ രണ്ടോ ടീസ്പൂൺ പഞ്ചസാരയേക്കാൾ അപകടകാരിയാണ് നിങ്ങൾ കഴിക്കുന്ന ബിസ്കറ്റുകൾ. ഇത്തരം ബിസ്കറ്റുകളിൽ ഗുണനിലവാരം കുറഞ്ഞ പഞ്ചസാരയും, ട്രാൻസ് ഫാറ്റും, പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ബിസ്കറ്റുകൾ പൂർണമായും ഒഴിവാക്കുക. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ പഞ്ചസാരയിട്ട് കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ കൂടെയുള്ള ബിസ്കറ്റ് തീറ്റ വേണ്ടേ വേണ്ട!

 

ധാരണ 3: നെയ്യും കൊഴുപ്പും പൂർണമായും ഒഴിവാക്കണം

യാഥാർത്ഥ്യം: ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ശുദ്ധമായ നെയ്യിലും വെളിച്ചെണ്ണയിലും ഇൻസുലിൻ പ്രവർത്തനത്തെ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. അതുകൊണ്ട് പ്രമേഹരോഗികൾ ഒരിക്കലും നല്ല കൊഴുപ്പുകൾ, പ്രത്യേകിച്ച് നെയ്യ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കരുത്. മിതമായ അളവിൽ ഇത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

 

പ്രമേഹമുള്ളവർക്ക് നടപ്പാണ് ഏറ്റവും മികച്ച വ്യായാമം

യാഥാർത്ഥ്യം: ദിവസവുമുള്ള നടത്തം നല്ലതാണെങ്കിലും അത് മാത്രം പോരാ. ജിമ്മിൽ പോയി പേശികൾക്ക് കരുത്തു നൽകുന്ന വ്യായാമങ്ങൾ ചെയ്യാനാണ് രുജുത ദിവേക്കർ നിർദേശിക്കുന്നത്. ശരീരത്തിലെ പേശികളുടെ കരുത്ത് കുറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുകയും പ്രമേഹം വർധിപ്പിക്കുകയും ചെയ്യും. അതിനാൽ പ്രമേഹരോഗികൾക്ക് പേശികളെ ഉണർത്തുന്ന വ്യായാമങ്ങളാണ് കൂടുതൽ അനുയോജ്യം.

ധാരണ 5: ഒരിക്കൽ പ്രമേഹം വന്നാൽ പിന്നെ അത് മാറില്ല

യാഥാർത്ഥ്യം: പ്രമേഹം ഒരിക്കലും മാറ്റാൻ കഴിയില്ല എന്നത് തെറ്റായ ചിന്തയാണ്. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, മികച്ച ജീവിതശൈലി എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here