വിഖ്യാത ഗായകൻ എസ് പി ബാലസുബ്രമണ്യം അന്തരിച്ചു.

0
407

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മാ സം​ഗീ​ത​ത്തി​ലെ അ​നി​ഷേ​ധ്യ​സാ​ന്നി​ധ്യം ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: പി​ന്ന​ണി ഗാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ എ​സ്.​പി.​ച​ര​ണ്‍, പ​ല്ല​വി.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്.

ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് എന്നിങ്ങനെ കൈവെച്ചതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഗീത മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞാല്‍ അത് സ്ഥിരം പല്ലവിയാകും. അദ്ദേഹത്തിന് പകരമായി യാതൊന്നും ഇല്ലെന്നതാണ് സത്യവും യാഥാര്‍ത്ഥ്യവും.

 

കൊറോണ വൈറസ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഇന്ത്യന്‍ കലാലോകം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ എസ്പിബിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം വിഫലമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.

രാജ്യത്തിന്റെ സിനിമാ സംഗീതത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം. ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്പിബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരു ഗായകനില്ല.

സരളിവരിശ പോലും പഠിക്കാതെ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം സംഗീതഹിമാവാന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി. മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്പിബി ഇന്ത്യന്‍ സിനിമാസംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.

 

1980ല്‍ ശങ്കരാഭരണത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം എസ്പിബിയെ തേടിയെത്തിയത്. പീന്നീട് ആറുതവണകൂടി ദേശീയ പുരസ്‌കാരം നേടി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെ. ചിത്രം എക് ദുജെ കേലിയെ. ഇതിനൊക്കെ മുമ്ബുതന്നെ സംഗീതാരാധകരുമായി ആ ബന്ധം ദൃഢമായിത്തുടങ്ങിയിരുന്നു. ദേശകാലഭാഷാ അതിരുകള്‍ മായച്ചുകളഞ്ഞ ബന്ധം.

 

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കില്‍. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. അതിന് കാരണക്കാര്‍ മറ്റാരുമല്ല എസ്പിബിയുടെ അകമ്ബടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും. അങ്ങനെ അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് അടക്കിവാഴാന്‍ തുടങ്ങിയ എസ്പിബിക്ക് പക്ഷേ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്.

 

എം.ജി.ആര്‍, ശിവാജിഗണേശന്‍, ജെമിഗണേശന്‍, അങ്ങനെ തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറിയ എസ്പിബി പക്ഷേ കമല്‍ഹാസന് വേണ്ടി പാടുമ്ബോള്‍ കൂടുതല്‍ മനോഹരമായി. ഇതിനോടൊപ്പം വെള്ളിത്തിരയില്‍ പാടി അഭിനയിക്കുക കൂടി ചെയ്തു.

 

നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്പിബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്പിബി ശബ്ദം നല്‍കി. റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്സിലിക്കും ശബ്ദമായത് എസപിബിയാണ്.

അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന റെക്കോഡ് ഈ ഗായകന് സ്വന്തമായത്.

 

1981 ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്കുവേണ്ടി 21 പാട്ടുകള്‍. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോഡ് ചെയ്തു. സംവിധാകയന്‍ ആരുമായിക്കൊള്ളട്ടെ, നായകന്‍ ആരുമാകട്ടെ, സംഗീതസംവിധായകന്‍ ആരുമാകട്ടെ ഗായന്‍ ഒറ്റയാള്‍ എന്ന ഒരുകാലമുണ്ടായിരുന്നു തെന്നിന്ത്യയില്‍. ഏതുഗാനവും ഇതുപോലെ മനോഹരമാക്കാന്‍ ആര്‍ക്കും കഴിയും. ഇളരാജയും എസ്പിബിയും ചേര്‍ന്ന് തമിഴില്‍ സൃഷ്ടിച്ചത് തരംഗം തന്നെയായിരുന്നു.

 

എഴുകട്ട എട്ടുകട്ട എന്ന് തിരിയാത പാടി ആ ശബ്ദത്തില്‍ എല്ലാ ഭാവവും ഉള്‍ച്ചേര്‍ന്നു. എസ്പിബിയുടെ ആഴം അവഗണിക്കാന്‍ പരീക്ഷശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്ന എ.ആര്‍. റഹ്മാന് പോലും കഴിഞ്ഞില്ല.ലോകമെങ്ങും വേദികളില്‍ നിറഞ്ഞു നിന്ന എസ്പിബി പക്ഷേ ബോളീവുഡില്‍ നിന്ന് പതിറ്റാണ്ടിലേറെ വിട്ടുനിന്നു. പതിനഞ്ചുവര്‍ഷത്തിന് ശേഷം ചെന്നൈ എക്പ്രസില്‍ ഷാരൂഖാന് വേണ്ടി പാടിയാണ് മങ്ങിയെത്തിയത്.

 

മലയാളത്തില്‍ എസ്പിബിയെ എത്തിച്ച്‌ മറ്റാരുമല്ല. ജി. ദേവരാജന്‍ തന്നെയാണ്. 1969 ല്‍ കടല്‍പ്പാലത്തില്‍. മറ്റ്ഭാഷകളിലെ തിരക്കുകാരണമാകണം മലയാളത്തിലേക്കുള്ള യാത്ര വിരളമായിരുന്നു. അതുകൊണ്ട് മലയാളത്തില്‍ നൂറ്റിപ്പതിനാറേ പാട്ടേ പാടിയുള്ളൂ. ശാസ്ത്രീയ ഗാനം വേണ്ടിടത്തുമാത്രമല്ല, അദ്ദേഹത്തെ മലയാളം ഉപയോഗിച്ചത്.

 

ഇതിഹാസ ഗായകനായിട്ടും സഹചാരികളോടുള്ള അദ്ദേഹത്തതിന്റെ മാനവികതയും എടുത്തു പറയേണ്ടതാണ്.ഒരിക്കല്‍ തന്റെ ഗിറ്റാറിസ്റ്റിന് ഗാനമേളയില്‍ അല്‍പമൊരു വീഴ്ച പറ്റി. എസ്പിബി മനോഹരമായാണ് ആ അവസരം കൈകാര്യം ചെയ്തത്. ഈ മനോഭവമാണ് എസ്പിബിയെ നമുക്കെല്ലാം പ്രിയപ്പെട്ടവനാകുന്നത്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്‍.സുബ്രഹ്മണ്യത്തിന്റെ ആല്‍ബത്തിലും അദ്ദേഹം പങ്കാളിയായി.

സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍. ചിരഞ്ജീവി, ഇസൈജ്ഞാനി ഇളയരാജ, ഗായകരായ ഹരിഹരന്‍, കെ എസ് ചിത്ര, സുജാത, യുവതാരങ്ങളായ കാര്‍ത്തി, അരുണ്‍ വിജയ്, സംവിധായകരായ ഭാരതിരാജ, എ ആര്‍ മുരുഗദോസ്, കാര്‍ത്തിക് സുബ്ബരാജ് അങ്ങനെ നിരവധിപ്പേര്‍ വ്യാഴാഴ്ച വൈകിട്ട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എത്തി. ആരാധകരുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു പല്ലവി, എസ്.പി.ബി ചരണ്‍ എന്നിവരാണ് മക്കള്‍. ചരണ്‍ ഗായകനും നടനും സിനിമാ നിര്‍മാതാവുമാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here