കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു.

0
61

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു.

ഇന്ന് (ഏപ്രില്‍ 21, 2026) ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ അവര്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് തന്റെ ക്രെഡന്‍ഷ്യലുകള്‍ (ഔദ്യോഗിക പത്രിക) സമര്‍പ്പിച്ചു.

കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത് സ്ഥാനപതിയായ പാരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിക്കൊണ്ടാണ് സ്ഥാനപതിയെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here