കാലാവസ്ഥ മാറി, തൊണ്ടയില്‍ വേദനയും അസ്വസ്ഥതയും?

0
43

ലപ്പോഴും നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന അസ്വസ്ഥതയാണ് തൊണ്ടവേദന. തൊണ്ടവേദനക്ക് കാരണമായി നാം കണക്കാക്കുന്നത് പലപ്പോഴും കാലാവസ്ഥാ വ്യതിയാനങ്ങളാണ്. എന്നാൽ ഇത് മാത്രമല്ല തൊണ്ടയിലെ വയറൽ ഇൻഫെക്ഷനുകൾ, അലർജി, മലിനീകരണം എന്നിവയെല്ലാം തൊണ്ടവേന അനുഭവപ്പെടാൻ കാരണമായേക്കാം.

പല അവസരങ്ങളിലും ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ എപ്പോഴും ആശുപത്രിയിലേക്ക് ഓടുന്നതിന് പകരം ചില പൊടിക്കൈകൾ വീട്ടിൽ തന്നെ പരീക്ഷിച്ചാലോ? തൊണ്ടയിലെ അസ്വസ്ഥത കുറച്ച് രോഗം ശമിപ്പിക്കുന്ന അഞ്ച് എളുപ്പവും ഫലപ്രദവുമായ വഴികളിതാ…

ഉപ്പിട്ട ഇളം ചൂട് വെള്ളം

തൊണ്ടവേദന അനുഭവപ്പെടുമ്പോൾ ചൂടുള്ള വെള്ളം കുടിക്കുന്നത് അൽപം എങ്കിലും വേദനയെ ശമിപ്പിക്കും. അതുപോലെ തന്നെ ചെറു ചൂട് വെള്ളത്തിൽ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് വളരെ നല്ല കാര്യമാണ്. എല്ലാ ദിവസവും രാവിലെയും രാത്രി കിടക്കാൻ പോകുന്നതിന് മുൻപും ഇത്തരത്തിൽ ഉപ്പിട്ട ചെറു ചൂട് വെള്ളം ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് തൊണ്ട വേദനയിൽ നിന്നും പെട്ടന്ന് ആശ്വാസം നൽകും.

തേനും ചൂടുവെള്ളവും

തൊണ്ടവേദനക്ക് ആശ്വസം ലഭിക്കാൻ ചെറുചൂട് വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കാവുന്നതാണ്. തേനിൽ ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒന്നോ, രണ്ടോ സ്‌പൂൺ തേൻ ചേർത്ത് കഴിക്കാം. ഇത് പ്രായഭേതമന്യേ കഴിക്കാവുന്നതാണ്.

ഇഞ്ചി ചായ

തൊണ്ടവേദന, ചുമ, ജലദോഷം എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഇഞ്ചിയിൽ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടയിലെ വീക്കം, വേദന, ചൊറിച്ചിൽ എന്നിവക്ക് കാരണമാകുന്ന പ്രോട്ടീനുകളെ തടയുന്നു. ഇഞ്ചി ചതച്ച് ചൂടുള്ള ചായയിൽ ചേർത്ത ശേഷം ചൂടോടെ തന്നെ ഇത് കുടിക്കുക. തൊണ്ട വേദനക്ക് നല്ല ആശ്വാസം ലഭിക്കുന്നതാണ്.

ആവി പിടിക്കുക

പനി, ജലദോഷം, തൊണ്ടവേദന എന്നിവക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ആവി പിടിക്കുക എന്നത്. ഇടക്കിടെ ആവി പിടിക്കുന്നത് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് നല്ലതാണ്. ആവി പിടിക്കുന്നതിലൂടെ അണുബാധക്ക് കാരണമായ വൈറസിൽ നിന്നും അൽപം ആശ്വസം ലഭിക്കാൻ സാധിക്കും.

പാലും മഞ്ഞളും

അടുക്കളകളിലെ നിറ സാന്നിധ്യമാണ് മഞ്ഞൾ. കറികൾക്ക് ഉപയോഗിക്കാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ ഒരു കലവറ കൂടിയാണ് മഞ്ഞൾ. വീക്കം, അലർജി പോലുള്ളവ കുറക്കാൻ മഞ്ഞളിന് സാധിക്കും. ചെറുചുടുള്ള പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന അകറ്റാൻ സഹായിക്കും. ഇങ്ങനെ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും കാരണമാവും.

അതേസമയം അസഹനീയമായ തൊണ്ടവേദനയോ മറ്റെന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഒരു പ്രൊഫഷണൽ ചികിത്സ തേടേണ്ടതാണ്. ഇത്തരത്തിൽ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് ആഗോര്യ സ്ഥിതി വഷളാക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here