കേരളത്തിലുടനീളം സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ശീമക്കൊങ്ങിണി. ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചുകുത്തി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പശ്ചിമേഷ്യയിൽ പൊതുവേയും ഇവ വളരുന്നു.തണ്ടിന്റെ അറ്റത്തു മുകളിലോട്ട് കതിര് പോലെ പൂക്കുല ഉണ്ടാവുന്നു. പൂക്കുലയിൽ രണ്ടോ മൂന്നോ പൂക്കൾ വീതം എല്ലായ്പോഴും ഉണ്ടാകും.പൂക്കൾക്ക് നീല കളർ.
പാരമ്പര്യ ചികിത്സയിൽ ഇവ അരച്ച് വ്രണങ്ങൾക്കു മുകളിൽ പുരട്ടാറുണ്ട്. പനിക്കും വാതത്തിനും ഇവയുടെ ഇല അരച്ച് സേവിക്കുന്നു.
തായ് പാരമ്പര്യ ചികിത്സാരീതിയിൽ ഇവയെ പനിക്കും മൂത്രതടസ്സത്തിനും വിയർപ്പിന്റെ ആധിക്യത്തിനും മരുന്നായി ഉപയോഗിക്കുന്നു. തായ്ലാന്റിൽ ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേയിലയ്ക്കു പകരം പാനീയത്തിൽ ഉപയോഗിക്കാറുമുണ്ട്.
ഹ്രസ്വകാലവിളകൾക്കു (വേനൽ കായ്കറിക്കും മറ്റും) വേലികെട്ടാൻ പലയിടങ്ങളിലും ഈ ചെടി ഉപയോഗിച്ചിരുന്നു.







