വിപിന്‍ദാസിന്‍റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്‌ത വാഴ : ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് ബോക്‌സ് ഓഫിസില്‍ കത്തിക്കയറുന്നു. റിലീസ് ചെയ്‌ത് ആറ് ദിവസത്തിനുള്ളിലാണ് ചിത്രം 100 കോടിയിലേക്ക് അടുക്കുന്നത്. അത് മാത്രമല്ല മലയാളത്തിലെ വന്‍മരങ്ങളെ വീഴ്‌ത്തിക്കൊണ്ടാണ് വാഴ മുന്നോട്ടു കുതിക്കുന്നത്.
ആറുദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ നിന്നും 91.46 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മൊത്തം ഗ്രോസ് കലക്ഷന്‍ 46.56 കോടി രൂപയും വിദേശത്ത് നിന്ന് 44.90 കോടി രൂപയുമാണ് ചിത്രം ഇതുവരെ നേടിയത്. 9,564 ഷോകളിലൂടെ 40.20 നെറ്റ് കലക്ഷനും ചിത്രം നേടിയെടുത്തു.
വാരാന്ത്യം കഴിഞ്ഞ് തിങ്കളാഴ്‌ച മാത്രം ബോക്‌സ് ഓഫിസില്‍ മോളിവുഡില്‍ നിന്ന് ഏഴ് കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇതിലൂടെ മലയാളത്തിലെ അതിവേഗം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മൂന്നു ചിത്രങ്ങളുടെ പട്ടികയില്‍ വാഴ 2വും ഇടം നേടി.
ഏറ്റവും കൂടുതൽ വരുമാനം നേടിയ 5 മികച്ച കളക്ഷൻ ചിത്രങ്ങൾ
| 1 | L2: എമ്പുരാൻ | ₹ 10.40 കോടി |
| 2 | വാഴ 2 | ₹ 7.10 കോടി |
| 3 | തുടരും | ₹ 6.95 കോടി |
| 4 | ലോകഃ ചാപ്‌റ്റര്‍ 1 – ചന്ദ്ര | ₹ 5.60 കോടി |
| 5 | ആടുജീവിതം – | ₹ 4.80 കോടി |
സോഷ്യല്‍ മീഡിയയില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരങ്ങളിലൂടെ വാഴ 2 മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുകയാണ്. ഞൊടിയിടയിലാണ് ഈ ചിത്രം ജനപ്രിയമായി മാറിയത്.
ഇതുവരെയുള്ള ബോക്‌സ് ഓഫിസ് കലക്ഷന്‍
| ഇന്ത്യ ഗ്രോസ് കലക്ഷന്‍ | നെറ്റ് കലക്ഷന്‍ | ആഗോള കലക്ഷന്‍ | വിദേശ കലക്ഷന്‍ |
| 46.56 കോടി രൂപ | 40.20 കോടി രൂപ | 91.46 കോടി രൂപ | 44.90 കോടി രൂപ |
വിദേശത്തും വലിയരീതിയിലാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലും വടക്കേ അമേരിക്കയിലും ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്. മിഡിൽ ഈസ്റ്റിൽ, വാഴ 2 എക്കാലത്തെയും അഞ്ചാമത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രമായി മാറി.
| ദിവസം | എ.പി.ടി.ജി. | തമിഴ്നാട് | കർണാടക | കേരളം | ഇന്ത്യയുടെ മറ്റുസ്ഥലങ്ങളിലെ കലക്ഷന്‍ | ആകെ |
|---|---|---|---|---|---|---|
| ദിവസം 1( വ്യാഴാഴ്ച) | 0.05 കോടി | 0.07 കോടി | 0.33 കോടി | 5.00 കോടി | 0.06 കോടി | 5.51 കോടി |
| ദിവസം 2( വെള്ളിയാഴ്ച) | 0.05 കോടി | 0.13 കോടി | 0.45 കോടി | 5.65 കോടി | 0.10 കോടി | 6.38 കോടി |
| ദിവസം 3( ശനിയാഴ്ച) | 0.08 കോടി | 0.20 കോടി | 0.65 കോടി | 7.25 കോടി | 0.17 കോടി | 8.35 കോടി |
| ദിവസം 4( ഞായറാഴ്ച) | 0.10 കോടി | 0.27 കോടി | 0.85 കോടി | 8.40 കോടി | 0.30 കോടി | 9.92 കോടി |
| ദിവസം 5( തിങ്കളാഴ്ച) | 0.07 കോടി | 0.15 കോടി | 0.44 കോടി | 7.40 കോടി | 0.11 കോടി | 8.17 കോടി |
| ദിവസം 6( ചൊവ്വാഴ്ച) | 0.07 കോടി | 0.15 കോടി | 0.46 കോടി | 7.40 കോടി | 0.15 കോടി | 8.23 കോടി |
| ആകെ | 0.42 കോടി | 0.97 കോടി | 3.18 കോടി | 41.10 കോടി | 0.89 കോടി | 46.56 കോടി |
ഏപ്രില്‍ 2 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരീപക പ്രശംസയും നേടി ചിത്രം ബോക്‌സ് ഓഫിസില്‍ മിന്നും പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ചിത്രം റിലീസായി അഞ്ചുദിവസത്തിനുള്ളില്‍ വമ്പന്‍ കലക്ഷന്‍ വാരിക്കൂട്ടി ശരവേഗത്തിലാണ് ബോക്‌സ് ഓഫിസില്‍ കുതിക്കുന്നത്. നിലവിലെ സിനിമയുടെ ഈ കുതിപ്പ് 100 കോടി ക്ലബിലേക്കാണെന്നാണ് ട്രാക്കര്‍മാരുടെയും സിനിമാ പ്രേമികളുടെയും വിലയിരുത്തല്‍.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി,
പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ – ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.








