ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ നെറ്റ്‌വർക്ക് കോടതിയില്‍

0
17

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കലാനിധി മാരന്‍റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ ആണ് സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ജയിലർ, കൂലി, ജയിലർ -2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ പരാതി. സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ സണ്‍ പിക്ച്ചേഴ്സാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചത്.

സൺ നെറ്റ്‌വക്കിന്‍റെ ഐപിഎൽ ടീമായ സൺറൈസേഴ്സിന്‍റെ ആസ്ഥാനം ഹൈദരാബാദായതിനാല്‍ അവര്‍ തങ്ങള്‍ നിര്‍മിച്ച രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുന്നില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന പ്രമോ വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് ഐപിഎല്ലിന് മുന്നോടിയായി സണ്‍ നെറ്റ്‌വര്‍ക്ക് കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here