500 പോയിൻ്റ് കുതിച്ച് സെൻസെക്‌സ്; ഓഹരി വിപണിയില്‍ ഇന്ന് ‘നല്ല തുടക്കം’

0
12

മുംബൈ: ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. ബെഞ്ച്‌മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ലാഭത്തിലാണ് വിപണി ആരംഭിച്ചത്. ബാങ്കിങ്, ഐടി ഓഹരികളിലെ കുതിപ്പും തുടർച്ചയായ വിൽപ്പനയുമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പ്രാരംഭ വ്യാപാരത്തിൽ ബിഎസ്ഇ ഐടി സൂചിക 2.08 ശതമാനം ഉയർന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇതോടെ ബിഎസ്ഇ സെൻസെക്‌സ് 558.79 പോയിൻ്റ് ഉയർന്ന് 82,784.71ലെത്തി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 157.05 പോയിൻ്റ് ഉയർന്ന് 25,581.70 ലെത്തുകയും ചെയ്‌തു. സെൻസെക്‌സ് സൂചികയിൽ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, പവർ ഗ്രിഡ്, ഇൻ്റർഗ്ലോബ് ഏവിയേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, മാരുതി സുസുക്കി എന്നിവ ഏറ്റവും പിന്നിലാണ്.

എഐ മൂലമുണ്ടാകുന്ന തടസങ്ങളും മറ്റും ആശങ്കകൾ കാരണം കഴിഞ്ഞ ദിവസം ഐടി ഓഹരികൾ കനത്ത നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ആശങ്കകൾ ലഘൂകരിച്ചതോടെ ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഓഹരി വിപണികൾ ആദ്യ സെഷനിൽ തന്നെ തിരിച്ചുകയറിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഓഹരി വിപണികൾ പോസിറ്റീവ് ഓപ്പണിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് ബാങ്കിങ് ആൻഡ് മാർക്കറ്റ് വിദഗ്‌ധനായ അജയ് ബഗ വ്യക്തമാക്കി. എന്നാൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ ഏത് തരത്തിലാണ് വിപണിയെ ബാധിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ ഭീഷണി, വ്യാപാരം, യുഎസ് താരിഫ്, ഇറാൻ സംഘർഷം, യുഎസിൽ ഉയർന്നുവരുന്ന സ്വകാര്യ ക്രെഡിറ്റ് പ്രതിസന്ധി എന്നിവ ആഗോള വ്യപാരത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങൾക്കിടയിലാണ് മാർച്ചിലെ ആദ്യ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സീരിസ് ആരംഭിക്കാൻ പോകുന്നതെന്ന് അജയ് ബഗ പറഞ്ഞു. ആശങ്കകൾ ലഘൂകരിക്കുകയും യുഎസ് ടെക്നോളജി ഓഹരികളിലേക്ക് തിരിച്ചെത്തിയത് ശുഭാപ്‌തി വിശ്വാസത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യൻ വിപണികളിൽ നേട്ടം

ഏഷ്യൻ വിപണികളിലും നേട്ടമെന്ന് റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ കോസ്‌പി, ജപ്പാൻ, ഹോങ്കോങ് സൂചികകൾ സൂചിക എന്നിവ ഗണ്യമായി ഉയർന്നു. യുഎസ് വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.76 ശതമാനം ഉയർന്ന് 71.31 യുഎസ് ഡോളറിലെത്തി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here