പോലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം : തലസ്ഥാനത്ത് കോൺഗ്രസ് MLA മാർ അറസ്റ്റിൽ

0
216

തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ തലസ്ഥാനനഗരത്തില്‍ എം എല്‍ എമാരുടെ പ്രതിഷേധം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ പ്രതിഷേധിച്ച എം എല്‍ എമാരെ അറസ്റ്റുചെയ്തു നീക്കി. ഷാഫിപറമ്ബിലും കെ എസ് ശബരീനാഥനുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

 

കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടര്‍ന്നാണ് എം എല്‍ എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം.ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി. റോഡില്‍ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത് നീക്കിയത്. എന്നാല്‍ പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എം എല്‍ എമാര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here