വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം

0
50

വലിയങ്ങാടിയില്‍ കടയുടെ സ്ലാബ് തകര്‍ന്ന് വീണ് അപകടം. മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ജബ്ബാര്‍, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്. രണ്ട് പേര്‍ ചികിത്സയിലാണ്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്ന് വീണത്.

വലിയങ്ങാടിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള ചുമട്ടു തൊഴിലാളികളാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്.വണ്ടിയില്‍ ലോഡ് കയറ്റുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഒരു തൊഴിലാളി പ്രതികരിച്ചു. സമീപത്ത് ആളുകള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും തൊഴിലാളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here