ആർത്തവ സമയത്തുണ്ടാകുന്ന അസഹനീയമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഈ വേദന കുറയ്ക്കാൻ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര.






