പാലത്തായി കേസിൽ മതതീവ്രവാദ സംഘടനകൾക്കൊപ്പം ചേർന്ന് സിപിഎം ഗൂഢാലോചന നടത്തിയെന്ന് ബിജെപി

0
2

പാലത്തായി കേസിൽ മതതീവ്രവാദ സംഘടനകൾക്കൊപ്പം ചേർന്ന് സിപിഎം ഗൂഢാലോചന നടത്തിയെന്ന് ബിജെപി

പാനൂർ : പാലത്തായി പീഢന കേസിൽ മതതീവ്രവാദ സംഘടനകൾക്കൊപ്പം ചേർന്ന് സിപിഎം ഗൂഡാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ഇൻ്റലക്ച്വൽ കോ കൺവീനർ യുവരാജ് ഗോകുൽ പറഞ്ഞു. പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മരാജൻ നിരപരാധിയാണെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതൃത്വം പറഞ്ഞാൽ അനുസരിക്കുന്ന ഡിവൈഎസ്പി രത്‌നകുമാറിനെ വെച്ച് കേസിൽ പത്മരാജനെ കുടുക്കുകയായിരുന്നു. പത്മരാജന് സംഭവിച്ചത് കേരളത്തിൽ നാളെ ആർക്കും സംഭവിക്കാമെന്നും, മതേതരത്വവും ഭരണഘടനയും ഹിന്ദു ഭൂരിപക്ഷമുള്ള കാലം വരെ മാത്രമെ നാം അനുഭവിക്കൂ എന്നും യുവരാജ് ഗോകുൽ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡണ്ട് കെസി വിഷ്ണു അധ്യക്ഷത വഹിച്ചു. വിപി സുരേന്ദ്രൻ മാസ്റ്റർ, കെകെ ധനഞ്ജയൻ, അഡ്വ ഷിജിലാൽ എന്നിവർ പ്രസംഗിച്ചു. എം രത്‌നാകരൻ സ്വാഗതവും, രജിൽ കുമാർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here