മഴ കനക്കും; അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മന്ത്രി

0
35

മുംബൈ: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി ഗിരീഷ് മഹാജന്‍ ആവശ്യപ്പെട്ടു. ജൂലൈ 4, 5 തീയതികളില്‍ മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളിലും പുനെ, സത്താറ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അഭ്യര്‍ത്ഥന, മുംബൈയിലെ പല ഭാഗങ്ങളിലും ഇതിനകം തന്നെ 160 മുതല്‍ 200 മില്ലിമീറ്റര്‍ വരെ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്.

വെള്ളത്തിനടിയിലായ റോഡുകളിലൂടെയോ പാലങ്ങളിലൂടെയോ വാഹനങ്ങള്‍ ഓടിക്കരുതെന്നും സെല്‍ഫിയെടുക്കാനും മറ്റും മുതിര്‍ന്ന് ജീവന്‍ അപകടത്തിലാക്കരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

വെള്ളച്ചാട്ടങ്ങള്‍, അണക്കെട്ടുകള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നഗരത്തിലും പുറത്തും ദുരന്തസാധ്യതയുള്ള മേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ വിന്യസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here