ഇന്നും കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. മികച്ച നേട്ടത്തോടെ തിങ്കളാഴ്‌ച വ്യാപാരം ആരംഭിച്ചതായി വിവിധ വൃത്തങ്ങൾ പറഞ്ഞു. സെൻസെക്‌സ് 512 സൂചിക ഉയർന്ന് 83,337 എന്ന നിലയിലും 190 സൂചിക ഉയർന്ന് 25761 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. ഏറെക്കാലത്തിന് ശേഷം ശക്തമായ കുതിപ്പാണ് നിഫ്‌റ്റിയ്ക്ക് ഇന്നത്തെ ദിവസം വന്നു ചേർന്നത്. ബാങ്കിങ് രംഗത്തെ ഓഹരികളുടെ ശക്തമായ കുതിപ്പാണ് ഇന്നത്തെ വിപണിയിലുണ്ടായ മാറ്റത്തിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് എതിരെ സുപ്രീം കോടതിയുടെ ഉത്തരവാണ് ഓഹരി വിപണിയിലെ മാറ്റത്തിന് കാരണമെന്നും സാമ്പത്തിക വിദഗ്‌ധർ കൂട്ടിച്ചേർത്തു.
അദാനി പോർട്ട്സ്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ് എന്നിവയാണ് സെൻസെക്‌സിൽ പ്രധാന നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഡിഗോ, എൻടിപിസി എന്നിവയ്ക്കാണ് സെൻസെക്‌സിൽ പ്രധാന ഓഹരികളുള്ളത്.
അമേരിക്കൻ സുപ്രീം കോടതി തീരുവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും തീരുവയിൽ മാറ്റം കൊണ്ടുവന്നിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് താത്കാലികമായി 10 ശതമാനം തീരുവയാക്കിയതായി ട്രംപ് അറിയിച്ചിരുന്നു.
സുപ്രീം കോടതി വിധി ട്രംപിൻ്റെ തീരുവ എന്ന ആയുധത്തെ ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 122 പ്രകാരം 15 ശതമാനമായി ഏർപ്പെടുത്തിയ ആഗോള തീരുവ പോലും കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെൻ്റ്സ് ലിമിറ്റഡിൻ്റെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
“അമേരിക്കൻ സുപ്രീം കോടതിയുടെ വിധി തീർച്ചയായും പ്രതീക്ഷയേകുന്നതാണ്. പക്ഷേ, സുസ്ഥിരമായ മുന്നേറ്റം വിപണിയിൽ സൃഷ്‌ടിക്കാനാകുമോ എന്നത് ആശങ്കാവഹമാണ്. വിപണിയിൽ ഒരു ആശ്വാസത്തിനുള്ള മുന്നേറ്റം മാത്രമേ ഇതുമൂലം ഉണ്ടാവുകയുള്ളൂ. അത് നിലനിൽക്കാൻ സാധ്യതയില്ല,” വി കെ വിജയകുമാർ കൂട്ടിച്ചേർത്തു.
ഇന്നത്തെ വിനിമയ നിരക്കുകൾ
മാറ്റങ്ങളില്ലാതെ വിനിമയ നിരക്കുകൾ തുടരുന്നതായി റിപ്പോർട്ടുകൾ. ഡോളറിനെതിരെ 90 7588 എന്ന നിലയിലാണ് ഇന്നത്തെ വിനിമയ നിരക്കുള്ളത്.
എന്താണ് വിനിമയ നിരക്ക്?
ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു മൂല്യത്തിലേക്ക് തരം മാറ്റുന്നതും തുടർന്ന് ലഭിക്കുന്ന മൂല്യവുമാണ് വിനിമയ നിരക്ക്. ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു കറൻസിയുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന മൂല്യമായും ഇത് കണക്കാക്കപ്പെടുന്നു.
| കറൻസി | രൂപയുടെ മൂല്യം |
| അമേരിക്കൻ ഡോളർ (യുഎസ്‌ഡി) | 90. 7588 രൂപ |
| യൂറോ | 107. 3100 രൂപ |
| പൗണ്ട് | 122. 7777 രൂപ |
| കുവൈറ്റി ദിനാർ | 297. 3060 രൂപ |
| ദിർഹം | 24. 74 രൂപ |
| യെൻ | 0.5874 രൂപ |





