ശബരി റെയിൽ പദ്ധതിക്ക് 1,900 കോടി; എംസി റോഡ് നാലുവരിയാക്കാൻ 5217 കോടി, പദ്ധതികൾ കരുത്താകുമെന്ന് ധനമന്ത്രി

0
15

സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതി നൽകി. 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയതെന്ന് ധനമന്ത്രി പറഞ്ഞു.

  • അങ്കമാലി – എരുമേലി ശബരി റെയിൽവേ പദ്ധതി.
  • അനുവദിച്ചത് 1,900 കോടി രൂപ.
  • എംസി റോഡ് വികസനത്തിന് 5,217 കോടി രൂപ.
തിരുവനന്തപുരം: അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽവേ പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി കെൻഎൻ ബാലഗോപാൽ . ഇതിനായി 1,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശബരിമല തീർഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാ സൗകര്യങ്ങൾക്കും ഈ പദ്ധതി വലിയ കരുത്താകുമെന്ന് മന്ത്രി അറിയിച്ചു.

എംസി റോഡ് വികസനത്തിൻ്റെ കാര്യത്തിലും സർക്കാർ നിർണായക തീരുമാനം സ്വീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കുന്ന ബൃഹദ് പദ്ധതിക്കും തത്വത്തിൽ അംഗീകാരമായി. 5,217 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നവീകരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം; കുടുംബത്തിന് 262 കോടി രൂപ നൽകാൻ തീരുമാനം

സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് ഇന്ന് ചേർന്ന 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതിയും 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയതെന്ന് ധനമന്ത്രി പറഞ്ഞു.

മറ്റ് പ്രധാന തീരുമാനങ്ങൾ

ആരോഗ്യ മേഖല: തൃശൂർ ജനറൽ ആശുപത്രി (136.79 കോടി രൂപ), തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം (87.68 കോടി) എന്നിവയുടെ വികസനത്തിന് ധനാനുമതി നൽകിയത്.

തൊഴിൽ: സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ (സ്കിൽ ഇക്കോസിസ്റ്റം 2.0) പദ്ധതിക്കായി 153 കോടി രൂപ അനുവദിച്ചു.
തീരസംരക്ഷണം: കൊല്ലം മുണ്ടയ്ക്കൽ പാപനാശം മുതൽ ബീച്ച് വരെയുള്ള തീരസംരക്ഷണത്തിനായി 9.77 കോടി രൂപ.

നാളിതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 24,734.58 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തീകരിക്കാൻ നമുക്ക് സാധിച്ചു. നാം ഒരുമിച്ച് ഈ നാടിനെ മുന്നോട്ട് നയിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here