സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടൽ പ്രതിഭാസം (Swell Surge). കള്ളക്കടലിലെ തിരമാലകളെ swells എന്നാണ് വിളിക്കുന്നത്. ഈ തിരമാലകൾ സമുദ്രത്തിൽ അനേകമനേകം കിലോമീറ്ററുകൾക്കപ്പുറം വിദൂരമായി രൂപപ്പെടുന്നു. ആഴ്ചകളും, മാസങ്ങളും പിന്നിട്ടു തീരത്ത് എത്തി ഇത് വൻ തിരകളുണ്ടാക്കുന്നു. തരംഗദൈർഘ്യം വളരെ കൂടുതൽ ആയതിനാൽ വളരെ വലിയ തിരമാലകൾ ആണ് ശക്തിയോടെ തീരത്തു എത്തുന്നത്. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും.
അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്. സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. സാധാരണ വേലിയേറ്റത്തിന് കാരണമാകുന്ന പ്രതിഭാസങ്ങൾ അല്ലാതെ മറ്റുചില കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നാണ്. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം
-
- കാരണം: സമുദ്രത്തിൽ വിദൂരമായി രൂപപ്പെടുന്ന ചുഴലിക്കാറ്റുകളാണ് കള്ളക്കടലിന് കാരണം.
- സവിശേഷത: സാധാരണ വേലിയേറ്റത്തിന്റെ ലക്ഷണങ്ങളില്ലാതെ, പെട്ടെന്ന് ശക്തമായ തിരമാലകൾ ഉണ്ടാകുന്നു.
- ലക്ഷണം: തീരം ആദ്യം ഉൾവലിയുകയും പിന്നാലെ അതിശക്തമായ തിരമാലകൾ വന്ന് കരയെ ആക്രമിക്കുകയും ചെയ്യും.
- നാശനഷ്ടം: മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്യാം.
- ശാസ്ത്രീയ നാമം: ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായി “Swell Surge” എന്നാണ് പറയുന്നത്.
- സുനാമിയിൽ നിന്നുള്ള വ്യത്യാസം: സുനാമി സംഭവിക്കുമ്പോൾ കടൽ ആദ്യം ഉൾവലിഞ്ഞ ശേഷമാണ് തിരമാലകൾ വരുന്നത്. എന്നാൽ കള്ളക്കടൽ സംഭവിക്കുമ്പോൾ അത്തരം മുന്നറിയിപ്പുകൾ ഉണ്ടാകാറില്ല.








