മൈദ കൊണ്ട് ഉണ്ടാക്കുന്ന പൊറോട്ട സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ദഹനപ്രശ്നങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിലെ ഉയർന്ന കലോറിയും ട്രാൻസ് ഫാറ്റും (ഡാൽഡ/വനസ്പതി) ദഹനത്തെ മന്ദഗതിയിലാക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. പൊറോട്ടയുടെ സ്ഥിരമായ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ:
- അമിതവണ്ണവും പ്രമേഹവും:മൈദയിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക ശരീരഭാരം പെട്ടെന്ന് വർദ്ധിപ്പിക്കുകയും, ഇൻസുലിൻ പ്രതിരോധം കുറച്ച് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ദഹനപ്രശ്നങ്ങൾ:മൈദയിൽ നാരുകൾ (Fiber) ഇല്ലാത്തതിനാൽ ദഹനം സാവധാനത്തിലാവുകയും മലബന്ധം, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യ പ്രശ്നങ്ങൾ:പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വനസ്പതി, ഡാൽഡ എന്നിവ ചീത്ത കൊളസ്ട്രോൾ (LDL) വർദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- പോഷകക്കുറവ്:ഗോതമ്പിന്റെ പോഷകഗുണമുള്ള തവിട് നീക്കം ചെയ്ത് നിർമ്മിക്കുന്നതിനാൽ മൈദയിൽ പോഷകങ്ങൾ തീരെയില്ല.
- രാസവസ്തുക്കളുടെ സാന്നിധ്യം:മൈദ വെളുപ്പിക്കാൻ ബെൻസോയിൽ പെറോക്സൈഡ്, അലോക്സാൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് വൃക്കയെയും മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിക്കാം.
- കേരള പൊറോട്ടയുടെ ദൂഷ്യവശങ്ങൾ:മൈദ കൊണ്ടാണ് പൊറോട്ടയുണ്ടാക്കുന്നത്. ഇത് മൃദുവാക്കാന്‍ ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്.
അലോക്‌സാന്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അതായത്, പൊറോട്ട പ്രമേഹമുണ്ടാക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
പൊറോട്ടയിലെ പല ഘടകങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.പൊറോട്ടയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോതും വര്‍ദ്ധിപ്പിയ്കും.
കൊളസ്‌ട്രോള്‍ കൂടുതലുള്ളതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും പൊറോട്ട ഭീഷണിയാണ്. ഇതു കഴിയ്ക്കുന്നവര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റില്‍ ഒന്‍പതു ഗ്രാം കലോറി അടങ്ങിയിട്ടുണ്ട്. ഇതനുസരിച്ചു നോക്കുകയാണെങ്കില്‍ പൊറോട്ടയിലെ കലോറിയുടെ അളവ് വളരെ കൂടുതലാണ്. പൊറോട്ട തടി കൂട്ടുന്ന ഭക്ഷണവസ്തുക്കളില്‍ ഒന്നാകുന്നത് ഇങ്ങനെയാണ്.
മൈദ ഗോതമ്പിന്റെ തവിടില്‍ നിന്നാണ് എടുക്കുന്നത്. ഇതില്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടുമില്ല.
മൈദ മൃദുവാക്കാന്‍ ഉപയോഗിയ്ക്കുന്ന അലോക്‌സാന്‍ എന്ന ഘടകം എലികളിലും മറ്റും പരീക്ഷണങ്ങള്‍ നടത്താന്‍ ലബോറട്ടറികളില്‍ ഉപയോഗിയ്ക്കുന്ന ഒരു കെമിക്കലാണ്. ഇത് മനുഷ്യരിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.
മൈദയിലെ അലോക്‌സാന്‍ എന്ന ഘടകം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുമുണ്ട്. പൊറോട്ട കഴിച്ചാല്‍ ദാഹം കൂടുതല്‍ തോന്നുന്നതിന് കാരണവും ഇതാണ്.







