കൊച്ചി: കോവിഡ് സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയാറായില്ലെങ്കില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് ഇവര്‍ നല്കി.
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ഇത് കുറക്കാതെ പുതിയ ചിത്രങ്ങള്‍ തുടങ്ങാനാവില്ലെന്ന് കാണിച്ച് ഫെഫ്കക്കും അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും നിര്‍മാതാക്കള്‍ നേരേത്ത കത്ത് നല്‍കിയിരുന്നു.
രണ്ട് സംഘടനയില്‍നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രതിഫലം കുറക്കാന്‍ അംഗങ്ങളോട് നിര്‍ദേശിച്ചതായി ഇരുസംഘടനയും നിര്‍മാതാക്കളെ അറിയിച്ചിരുന്നു.
എന്നാല്‍, ചില താരങ്ങളെ സമീപിച്ചപ്പോള്‍ മുമ്ബ് വാങ്ങിയിരുന്നതിെനക്കാള് തുക പ്രതിഫലമായി ആവശ്യപ്പെട്ടു. കോവിഡുമൂലം സിനിമ നിര്ത്തിവെക്കുന്നതിനുമുമ്ബ് ചെയ്ത ചിത്രങ്ങളില്‍ വേതനം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍നിന്ന് 30 മുതല്‍ 50 ശതമാനം വരെ കുറവ് വരുത്തിയതായി ബോധ്യപ്പെട്ട േപ്രാജക്ടുകള്ക്കുമാത്രം ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്കിയാല് മതിയെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം. ഈ ആവശ്യത്തിന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പൂര്‍ണ പിന്തുണ അറിയിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.