വിവാദ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

0
65

കേരള രാഷ്‌ട്രീയത്തിൽ ചർച്ചാ വിഷയമായ വിവാദപ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. സിപിഐഎം നിർദേശത്തെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചത്. വാർത്താ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം.

താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. 42 വർഷത്തെ പൊതുജീവിതത്തിൽ ഒരു വർഗീയതയോടും സമരസപ്പെട്ടിട്ടില്ല. തൻ്റെ പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കി എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here