2025 ഏപ്രിൽ 22-ാം തീയതി 25 ഇന്ത്യൻ പൗരന്മാരെ മതം ചോദിച്ച് ഇസ്ലാമിക തീവ്രവാദികൾ വെടിവെച്ചുകൊന്നു.കൊല്ലാൻ ഉള്ള കാരണം കൊല്ലപ്പെട്ടവരുടെ മതം മാത്രമായിരുന്നു.
ബംഗ്ലാദേശ് കത്തുകയാണ്. ദിപു ചന്ദ്ര ദാസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഹിന്ദുക്കൾ ജീവനോടെ ചുട്ടെരിക്കപ്പെട്ടു.നൂറുകണക്കിന് ഹിന്ദു വീടുകൾ അഗ്നിക്കിരയായി.
എന്തുകൊണ്ടാണ് പഹൽഗാമിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും,ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്കും ഇല്ലാത്ത ഐക്യദാർഢ്യം പാലസ്തീനികൾക്കും, വെനിൻസ്വലയിലെ പ്രസിഡൻ്റിനും ഇന്ത്യൻ ഇടതുപക്ഷം നൽകുന്നത് ?
അവരുടെ മതം,അവരുടെ രാഷ്ട്രീയം.അതു മാത്രം.
ബംഗ്ലാദേശിൽ എത്ര ദീപു ചന്ദ്രന്മാർ ചുട്ടെരിക്കപ്പെട്ടാലും,പകൽഗാമിൽ എത്ര പെൺകുട്ടികളുടെ സിന്ദൂരം മാഞ്ഞാലും ഇവർ ശബ്ദിക്കുകയില്ല,ഒരക്ഷരം മിണ്ടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സൗകര്യപ്പെടുകയും ഇല്ല.
തലച്ചോർ പണയം വച്ചിട്ടില്ലെങ്കിൽ,പ്രബുദ്ധതയുടെ ചിന്താശേഷി ഒരല്പമെങ്കിലും അശേഷിക്കുന്നുണ്ടെങ്കിൽ മലയാളികളും മനസ്സിലാക്കേണ്ടതാണ് തീവ്ര ഇസ്ലാമികതയ്ക്ക് കീഴടങ്ങപ്പെട്ട ഇടതുപക്ഷത്തെ,കമ്മ്യൂണിസ്റ്റ് പാർട്ടിയെ.
കേന്ദ്രത്തിൽ BJP സർക്കാർ വന്നതുകൊണ്ട് മാത്രമാണ്.അല്ലെങ്കിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾആസൂത്രണം ചെയ്തതുപോലെ ഒരു കലാപം ഈ രാജ്യത്ത് നടന്നിരുന്നെങ്കിൽ,ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്നതുപോലെ ഒരു അട്ടിമറി ഉണ്ടായിരുന്നെങ്കിൽ(ഈ രാജ്യം BJP ഭരിക്കുന്നിടത്തോളം കാലം അത് അസാധ്യമാണ്)അറിയാമായിരുന്നു ഇന്ത്യൻ ഇടതുപക്ഷം ആരുടെ കൂടെ നിൽക്കുമെന്ന്.
ഇനിയും ഇവരെ മനസ്സിലാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന കനൽത്തരിയുടെ ചൂട് മലയാളികൾ കൊണ്ടു പഠിക്കേണ്ടിവരും.








