ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദിനുംഷർജീൽ ഇമാമിനും ജാമ്യമില്ല. സുപ്രീം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. ഇതോടെ ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തന്നെ തുടരും.
2020 ഫെബ്രുവരിയിൽ പൗരത്വ (ഭേദഗതി) നിയമത്തിനും നിർദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് പിന്നിലെ “സൂത്രധാരന്മാർ” ആണെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കെതിരെ യുഎപിഎയും മുൻ ഐപിസിയിലെ വ്യവസ്ഥകളും ചുമത്തി കേസെടുത്തത്.കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, പതിറ്റാണ്ടുകളായി തലസ്ഥാനത്ത് നടന്ന ഏറ്റവും മോശമായ വർഗീയ അക്രമങ്ങളിലൊന്നാണിത്.




