ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിലുള്ള വീട്ടുവളപ്പിൽ വെച്ച്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായിരുന്നു.