ഭാവി തലമുറയ്‌ക്ക് കൈത്താങ്ങായി പുതിയ പദ്ധതി ഹീൽ’; അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി,,

0
51

ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം പാർപ്പിടവും മറ്റ് സൗകര്യങ്ങളും ഹീൽ വഴി ഒരുക്കുന്നു.

അമരാവതി: ഭാവി തലമുറയ്‌ക്ക് കൈത്താങ്ങായി പുതിയ പദ്ധതി. മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളെയും പഠനം നിർത്തേണ്ടി വന്ന കുട്ടികളെയും ലക്ഷ്യമാക്കിയാണ് പദ്ധതി. ആന്ധ്രപ്രദേശിലെ ഹീൽ പാരഡൈസ് എന്ന സ്‌കൂളാണ് ഇതിനു തുടക്കം കുറിക്കുന്നത്. ഏലൂരു ജില്ലയിലെ അഗിരിപ്പള്ളി മണ്ഡലത്തിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്.

ഡോ. കൊനേരു സത്യപ്രസാദ് സ്ഥാപിച്ച ഒരു ചാരിറ്റി സംഘടനയുടെ ഭാഗമാണ് ഹീൽ (Heal). ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം താമസവും മറ്റ് സൗകര്യങ്ങളും ഹീൽ വഴി ഒരുക്കുന്നു. സിബിഎസ്ഇ പാഠ്യപദ്ധതിയിലൂടെയാണ് വിദ്യാഭ്യാസം നൽകുന്നത്. ഒന്നാം ക്ലാസ് മുതൽ ഇൻ്റർമീഡിയറ്റ് തലം വരെ ഇംഗ്ലീഷ് മീഡിയത്തിൽ സൗജന്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ ഈ സ്‌കൂൾ നൽകുന്നു.

നിസ്സഹായരായ കുട്ടികളെ സേവിക്കാൻ അവസരം ലഭിക്കുന്നത് ഒരു പദവിയായി കരുതുന്നു എന്ന് ഹീലിൻ്റെ സ്ഥാപകനായ ഡോ. കൊനേരു സത്യപ്രസാദ് പറഞ്ഞു. ” ഹീൽ വഴി ഈ കുട്ടികളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിൻ്റെ ഏത് ഭാഗത്തുനിന്നുമുള്ള കുട്ടികൾക്കും ഇവിടെ ചേരാം” എന്നും അദ്ദേഹം അറിയിച്ചു.

സെക്രട്ടറി തതിനേനി ലക്ഷ്‌മിയും സിഇഒ കെ. അജയ് കുമാറും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ആവർത്തിക്കുകയും ഉറപ്പ് നൽകുകയും ചെയ്‌തു. 2026-27 സെഷനിലേക്കുള്ള പ്രവേശനം 2026 സെഷനിലേക്കുള്ള സ്‌കൂൾ പ്രവേശനം ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. കാഴ്‌ച വൈകല്യമുള്ള വിദ്യാർഥികൾക്കും ഈ അധ്യയന വർഷത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡം

1-9 ക്ലാസുകൾക്ക്: മാതാപിതാക്കളെയോ മാതാപിതാക്കളിൽ ഒരാളോ നഷ്‌ടപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അപേക്ഷിക്കാം. 6 മുതൽ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ നിർബന്ധമായും ഹാജരാക്കണം. സ്‌കൂൾ നടത്തുന്ന പ്രവേശന പരീക്ഷയും അഭിമുഖവും പാസാകണം. എങ്കിൽ മാത്രമേ പ്രവേശനം ലഭിക്കൂ.

11-ാം ക്ലാസ് – പത്താം ക്ലാസ്സിൽ 480 മാർക്ക് നേടിയതോ CBSE അല്ലെങ്കിൽ ICSE-യിൽ 400 ൽ കൂടുതൽ മാർക്ക് നേടിയതോ ആയ വിദ്യാർഥികളായിരിക്കണം. അതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളുമായിരിക്കണം. വെള്ള റേഷൻ കാർഡും വരുമാന സർട്ടിഫിക്കറ്റും നിർബന്ധമായി ഹാജരാക്കണം.

കാഴ്‌ചവൈകല്യമുള്ള വിദ്യാർഥികൾക്ക്: 1-8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 40%-ൽ കൂടുതൽ കാഴ്‌ചവൈകല്യം കാണിക്കുന്ന വൈകല്യ സർട്ടിഫിക്കറ്റ് ഉള്ളവരും യോഗ്യരാണ്.

സ്‌കൂൾ സൗകര്യങ്ങൾ: 15,000 പുസ്‌തകങ്ങളുള്ള ലൈബ്രറി, സ്‌മാർട്ട് ക്ലാസുകൾ, പ്രത്യേക ഹോസ്റ്റലുകൾ എന്നിവ ഇവിടെയുണ്ട്. സ്‌കൂളിൽ 15,000 പുസ്‌തകങ്ങളുള്ള ഒരു വലിയ ലൈബ്രറിയുണ്ട്. വിദ്യാർഥികളെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് കലകളിലും പ്രോത്സാഹിപ്പിക്കുന്നു. 3D പെയിൻ്റിംഗ്, കരകൗശല വസ്‌തുക്കൾ, സംഗീതം, നൃത്തം, മറ്റ് വിഷയങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു. 400 മീറ്റർ ട്രാക്ക്, ബാസ്‌ക്കറ്റ്ബോൾ, കബഡി, ഖോ-ഖോ, വോളിബോൾ, ഹാൻഡ്ബോൾ കോർട്ടുകൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഈ സ്‌കൂളിലുണ്ട്.

ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ഹോസ്റ്റലുകളുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ താമസിച്ച് പഠക്കാം. ജൈവ പച്ചക്കറികളോട് കൂടിയ ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. വിശാലമായ ഡൈനിംഗ് ഹാൾ, സോളാർ അടുക്കള, ശുദ്ധീകരിച്ച കുടിവെള്ളം, ചൂടുവെള്ളം എന്നിവയും വിദ്യാർഥികൾക്ക് ലഭ്യമാണ്.

സ്‌മാർട്ട് ക്ലാസ് മുറികളിലാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ബയോളജി, ആർട്‌സ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവയുണ്ട്. മികച്ച കായിക സൗകര്യങ്ങളും ഇൻഡോർ സ്റ്റേഡിയവും ലഭ്യമാണ്. ഒരു ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് സെൻ്റർ, ഒരു എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എക്സലൻസ് സെൻ്റർ, ഒരു സൈബർ സെക്യൂരിറ്റി സെൻ്റർ, 3D പ്രിന്റിംഗ്, ഡിസൈൻ തിങ്കിംഗ് സൗകര്യങ്ങൾ എന്നിവ സ്‌കൂളിനെ മികച്ച ഒന്നാക്കി മാറ്റുന്നു.

“ഇവിടെ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ, എഞ്ചിനീയറിംഗ്, മറ്റ് കോഴ്‌സുകൾ എന്നിവയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയും ഹീൽ സംഘടന നൽകുന്നു. വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്‌കൂൾ പരിസരത്ത് ഒരു ആശുപത്രിയുമുണ്ട്. ഉയർന്ന പരിശീലനമുള്ള അധ്യാപകരും അന്താരാഷ്ട്ര തലത്തിലുള്ള ഫാക്കൽറ്റിയും പരിശീലനം നൽകുന്നു” എന്ന് സംഘടനയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, സ്‌കൂൾ വെബ്സൈറ്റ് www.healschool.org സന്ദർശിക്കുകയോ info@healparadise.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ 91000 24438, 91000 24435 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here