മാംസാഹാരം ഒഴിവാക്കിയിട്ടും യൂറിക് ആസിഡ് കുറയുന്നില്ലേ? പരിഹരിക്കാൻ 4 വഴികൾ

0
21

യൂറിക് ആസിഡ് കൂടിയാൽ ഉടൻ തന്നെ മാംസാഹാരവും പയർവർഗങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ റെഡ് മീറ്റും മദ്യവും പൂർണ്ണമായും ഉപേക്ഷിച്ചിട്ടും പലരിലും യൂറിക് ആസിഡിന്റെ അളവ് കുറയാറില്ല

യൂറിക് ആസിഡ് വർധിക്കുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. യൂറിക് ആസിഡ് കൂടിയാൽ ഉടൻ തന്നെ മാംസാഹാരവും പയർവർഗങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ റെഡ് മീറ്റും മദ്യവും പൂർണ്ണമായും ഉപേക്ഷിച്ചിട്ടും പലരിലും യൂറിക് ആസിഡിന്റെ അളവ് കുറയാറില്ല. ഇതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.ഗഗൻദീപ് സിങ്.

ശരീരത്തിലെ കോശങ്ങളിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന പ്യൂരിൻ എന്ന സംയുക്തം വിഘടിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോൽപ്പന്നമാണ് യൂറിക് ആസിഡ്. സാധാരണഗതിയിൽ ഇത് രക്തത്തിൽ ലയിച്ച് വൃക്കകൾ വഴി പുറന്തള്ളപ്പെടും. എന്നാൽ ഇതിന്റെ അളവ് പരിധി വിടുമ്പോൾ ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയുണ്ടാകുന്നു.

 

മാംസാഹാരം ഒഴിവാക്കിയാലും യൂറിക് ആസിഡ് കുറയാത്തത് എന്തുകൊണ്ട്? 

നമ്മൾ കഴിക്കുന്ന മാംസമോ പനീറോ പയർവർഗങ്ങളോ മാത്രമല്ല യൂറിക് ആസിഡ് വർധിപ്പിക്കുന്നതെന്ന് ഡോ.ഗഗൻദീപ് സിങ് പറയുന്നു. ഇതിന് പിന്നിൽ മറ്റു ചില പ്രധാന കാരണങ്ങളുണ്ട്. ശരീരത്തിലെ 70% യൂറിക് ആസിഡും ഉത്പാദിപ്പിക്കുന്നത് നമ്മുടെ കരളാണ്. ഭക്ഷണത്തിലൂടെ കേവലം 30% മാത്രമേ എത്തുന്നുള്ളൂ. പഞ്ചസാരയിലും മധുരപാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ആണ് യഥാർത്ഥ വില്ലൻ. കരൾ ഫ്രക്ടോസിനെ സംസ്കരിക്കുമ്പോൾ അതിന്റെ ഉപോൽപ്പന്നമായി യൂറിക് ആസിഡ് പുറന്തള്ളപ്പെടുന്നു.

മട്ടൺ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ യൂറിക് ആസിഡ് വർധിപ്പിക്കാൻ സമോസയും മധുരപലഹാരങ്ങളും പാക്കറ്റ് ജ്യൂസുകളും കാരണമാകും. തേൻ, പഴച്ചാറുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കൂടാൻ ഇടയാക്കും.

യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ 4 വഴികൾ

മധുരപാനീയങ്ങൾ ഒഴിവാക്കുക: പഞ്ചസാര ചേർത്ത പാനീയങ്ങൾ, സോഡ, കൃത്രിമ മധുരം ചേർത്ത പഴച്ചാറുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.

കാർബോഹൈഡ്രേറ്റ് കുറയ്ക്കുക: സംസ്കരിച്ച ഭക്ഷണങ്ങളും മൈദ അടങ്ങിയ പലഹാരങ്ങളും കുറയ്ക്കുക. പാക്കറ്റ് ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര ശ്രദ്ധിക്കുക.

മട്ടൺ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ യൂറിക് ആസിഡ് വർധിപ്പിക്കാൻ സമോസയും മധുരപലഹാരങ്ങളും പാക്കറ്റ് ജ്യൂസുകളും കാരണമാകും. തേൻ, പഴച്ചാറുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കൂടാൻ ഇടയാക്കും.

മട്ടൺ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ യൂറിക് ആസിഡ് വർധിപ്പിക്കാൻ സമോസയും മധുരപലഹാരങ്ങളും പാക്കറ്റ് ജ്യൂസുകളും കാരണമാകും. തേൻ, പഴച്ചാറുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കൂടാൻ ഇടയാക്കും.

പ്രോട്ടീൻ ഒഴിവാക്കരുത്: യൂറിക് ആസിഡ് ഉണ്ടെന്ന് കരുതി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല. ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here